ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന മി​​​ഷ​​​ൻ ക​​​ലോ​​​ത്സ​​​വം 11ന്

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന മി​​​ഷ​​​ൻ ക​​​ലോ​​​ത്സ​​​വം 11ന്

മൂ​​​വാ​​​റ്റു​​​പു​​​ഴ:​ ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് സം​​​സ്ഥാ​​​ന മി​​​ഷ​​​ൻ ക​​​ലോ​​​ത്സ​​​വം 11നു ​​​മൂ​​​വാ​​​റ്റു​​​പു​​​ഴ നി​​​ർ​​​മ​​​ല കോ​​​ള​​​ജി​​​ൽ ന​​​ട​​​ക്കും. രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ടം പ​​​താ​​​ക ഉ​​​യ​​​ർ​​​ത്തും.​ കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ മോ​​​ണ്‍.​ ജോ​​​ർ​​​ജ് ഓ​​​ലി​​​യ​​​പ്പു​​​റം ക​​​ലോ​​​ത്സ​​​വം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​

സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ബി പു​​​ച്ചൂ​​​ക്ക​​​ണ്ട​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. സ​​​മാ​​​പ​​​നസ​​​മ്മേ​​​ള​​​നം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് പു​​​ന്ന​​​ക്കോ​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.​ ക​​​ലാ-​​​സാ​​​ഹി​​​ത്യ മ​​​ത്സ​​​ര​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നും​ ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ എ​​​ത്തു​​​ന്ന രൂ​​​പ​​​ത​​​ക​​​ൾ​​​ക്കു​​​ള്ള ട്രോ​​​ഫി​​​ക​​​ളും 2016-17 വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച രൂ​​​പ​​​ത​​​ക​​​ൾ​​​ക്കും ശാ​​​ഖ​​​ക​​​ൾ​​​ക്കു​​​മു​​​ള്ള ട്രോ​​​ഫി​​ക​​ളും ബി​​​ഷ​​​പ് വി​​​ത​​​ര​​​ണം ചെ​​​യ്യും.

You must be logged in to post a comment Login