ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് 2016-17 പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ർ​​​ഷ​​​ത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് 2016-17 പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ർ​​​ഷ​​​ത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മൂ​​​വാ​​​റ്റു​​​പു​​​ഴ:​ ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ൻ​​​ലീ​​​ഗ് 2016-17 പ്ര​​​വ​​​ർ​​​ത്ത​​​ന​​​വ​​​ർ​​​ഷ​​​ത്തെ മി​​​ക​​​ച്ച രൂ​​​പ​​​ത​​​ക​​​ൾ, മേ​​​ഖ​​​ല​​​ക​​​ൾ, ശാ​​​ഖ​​​ക​​​ൾ എ​​​ന്നി​​​വ പ്ര​​​ഖ്യാ​​​പി​​​ച്ചു. മി​​​ക​​​ച്ച രൂ​​​പ​​​ത​​​ക​​​ളാ​​​യി മാ​​​ന​​​ന്ത​​​വാ​​​ടി, താ​​​മ​​​ര​​​ശേ​​​രി, ത​​​ല​​​ശേ​​​രി, പാ​​​ലാ, കോ​​​ത​​​മം​​​ഗ​​​ലം രൂ​​​പ​​​ത​​​ക​​​ൾ ആ​​​ദ്യ​​​ത്തെ അ​​​ഞ്ചു​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി.​

മി​​​ക​​​ച്ച മേ​​​ഖ​​​ല​​​ക​​​ളാ​​​യി താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യി​​​ലെ പെ​​​രി​​​ന്ത​​​ൽ​​​മ​​​ണ്ണ, പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ കു​​​റ​​​വി​​​ല​​​ങ്ങാ​​​ട്, മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​യി​​​ലെ ന​​​ട​​​വ​​​യ​​​ൽ എ​​​ന്നി​​​വ​​​യും, മി​​​ക​​​ച്ച ശാ​​​ഖ​​​ക​​​ളാ​​​യി പാ​​​ലാ രൂ​​​പ​​​ത​​​യി​​​ലെ മ​​​ല്ലി​​​ക​​​ശേ​​​രി, താ​​​മ​​​ര​​​ശേ​​​രി രൂ​​​പ​​​ത​​​യി​​​ലെ ക​​​ട്ടി​​​പ്പാ​​​റ, മ​​​രി​​​യാ​​​പു​​​രം ശാ​​​ഖ​​​ക​​​ളും ആ​​​ദ്യ മൂ​​​ന്നു​ സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക​​​ർ​​​ഹ​​​മാ​​​യി.

മൂ​​​വാ​​​റ്റു​​​പു​​​ഴ നെ​​​സ്റ്റ് പാ​​​സ്റ്റ​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ വി​​​വി​​​ധ രൂ​​​പ​​​ത​​​ക​​​ളി​​​ൽ​​നി​​​ന്നു​​​ള്ള എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​ ​​ജോ​​​ബി പു​​​ച്ചൂ​​​ക്ക​​​ണ്ട​​​ത്തി​​​ൽ പ്ര​​​ഖ്യാ​​​പ​​​നം ന​​​ട​​​ത്തി. സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​നു മാ​​​ങ്കൂ​​​ട്ടം അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി ഷി​​​നോ മോ​​​ള​​​ത്ത്, ജ​​​ന​​​റ​​​ൽ ഓ​​​ർ​​​ഗ​​​നൈ​​​സ​​​ർ ഫ്രാ​​​ൻ​​​സി​​​സ് കൊ​​​ല്ല​​​റേ​​​ട്ട് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി കേ​​​ര​​​ള​​​ത്തി​​​ലെ ഓ​​​രോ രൂ​​​പ​​​ത​​​ക​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ശാ​​​ഖ​​​ക​​​ളി​​​ൽ സെ​​​പ്റ്റം​​​ബ​​​ർ 25 മു​​​ത​​​ൽ ഒക്ടോ​​​ബ​​​ർ 27 വ​​​രെ ന​​​ട​​​ത്തി​​​യ വി​​​ല​​​യി​​​രു​​​ത്ത​​​ലി​​​ൽ​​നി​​​ന്നാ​​​ണ് മി​​​ക​​​ച്ച രൂ​​​പ​​​ത​​​ക​​​ളും മേ​​​ഖ​​​ല​​​ക​​​ളും ശാ​​​ഖ​​​ക​​​ളും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.

You must be logged in to post a comment Login