ചെ​ട്ടി​ക്കാ​ട്ഊ​ട്ടു​തി​രു​നാ​ളി​നു നാ​ളെ കൊ​ടി​ ക​യ​റും

ചെ​ട്ടി​ക്കാ​ട്ഊ​ട്ടു​തി​രു​നാ​ളി​നു നാ​ളെ കൊ​ടി​ ക​യ​റും

ചെട്ടിക്കാട്: പ്രമുഖ തീർഥാടനകേന്ദ്രമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്‍റെ ദേവാലയത്തിലെ ചരിത്ര പ്രസിദ്ധമായ ഊട്ടുതിരുനാളിനു നാളെ കൊടികയറും. രാവിലെ പത്തിന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. ജോസഫ് കാരിക്കശേരിയെ ഇടവക ജനങ്ങളും തീർഥാടകരും ചേർന്ന് സ്വീകരിക്കും. തുടർന്ന് 10.15ന് ബിഷപ് കൊടിയേറ്റ് കർമം നിർവഹിക്കും.

ഈസമയം കൊടിമരത്തിനു ചുറ്റുമായി ക്രൈസ്തവ പാരന്പര്യ കലാരൂപങ്ങളായ മാർഗംകളിയും വിശുദ്ധ അന്തോണീസിന്‍റെ ജീവിതത്തിലെ സുപ്രധാന സംഭവങ്ങളുടെ ചവിട്ടുനാടക ആവിഷ്കരണവും.

തുടർന്ന് ബിഷപ്പിന്‍റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന പൊന്തിഫിക്കൽ ദിവ്യബലിയിൽ ഫാ. ആന്‍റണി ചില്ലിട്ടശേരി വചനപ്രഘോഷണം നടത്തും. രാവിലെ 6.15 മുതൽ വൈകീട്ട് 6.30വരെ തുടർച്ചയായി ദിവ്യബലി, നൊവേന, ആരാധന, രോഗശാന്തി പ്രാർഥന എന്നിവ ഉണ്ടാകും. ഒന്പതിനാണ് ഊട്ടുതിരുനാൾ. 

You must be logged in to post a comment Login