കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് ചിക്കാഗോയിലേക്ക്

കൊല്‍ക്കൊത്തയിലെ വിശുദ്ധ മദര്‍ തെരേസയുടെ തിരുശേഷിപ്പ് ചിക്കാഗോയിലേക്ക്

ചിക്കാഗോ: മദര്‍ തെരേസയുടെ വിശുദ്ധ പദവിയുടെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ചിക്കാഗോയിലെ വിശുദ്ധ മാര്‍ക്കോസിന്റെ ദേവാലയത്തില്‍ മദറിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിക്കും. മദര്‍ തെരേസയുടെ മുടിയുടെ ഭാഗമാണ് തിരുശേഷിപ്പായി കൊണ്ടുവരുന്നത്. സെപ്തംബര്‍ അഞ്ചിന് വൈകുന്നേരം ഏഴുമണിക്കാണ് തിരുശേഷിപ്പിന് സ്വീകരണം. തുടര്‍ന്ന് വിശുദ്ധ കുര്‍ബാന. ചടങ്ങില്‍ മിഷനറീസ് ഓഫ് ചാരിറ്റി അംഗങ്ങളും പങ്കെടുക്കും.

You must be logged in to post a comment Login