ചിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന അനുശോചിച്ചു

ചിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന അനുശോചിച്ചു

ചിക്കാഗോ: ലോകമെന്പാടുമുള്ള ക്നാനായ സമുദായത്തിന്േ‍റയും കോട്ടയം അതിരൂപതയുടേയും സമഗ്ര വളർച്ചയ്ക്ക് കാരണക്കാരനായ കാലം ചെയ്ത കോട്ടയം അതിരൂപത പ്രഥ ആർച്ച് ബിഷപ് മാർ കുര്യാക്കോസ് കുന്നശേരിയുടെ ദേഹവിയോഗത്തിൽ ചിക്കാഗോ ക്നാനായ കത്തോലിക്ക ഫൊറോന അനുശോചിച്ചു.

മാര്‍ കുന്നശ്ശേരിയുടെ  അനുസ്മരണാർഥംഅര്‍പ്പിച്ച വിശുദ്ധ കുർബാനക്കും ഒപ്പീസിനും ചിക്കാഗോ സീറോ മലബാർ രൂപത സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് കാർമികത്വം വഹിച്ചു. തുടർന്ന് 40 മണിക്കൂർ ആരാധന, വെള്ളി, ശനി, ഞായർ ദിനങ്ങളിലും ആരാധന തുടരും.

ഞായറാഴ്ച വൈകുന്നേരം അഞ്ചിന് നടക്കുന്ന പ്രത്യേക കുർബാനക്കും ഒപ്പീസിനും മാർ ജേക്കബ് അങ്ങാടിയത്ത് കാർമികനായിരിക്കും. തുടർന്ന് നോർത്ത് അമേരിക്കയിലെ സഭാ സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് അനുശോചന യോഗം നടക്കും.

You must be logged in to post a comment Login