അശ്ലീലചിത്രങ്ങളുടെ ആസ്വാദനവും പ്രചരണവും: വൈദികനെ വത്തിക്കാന്‍ ശിക്ഷിച്ചു

അശ്ലീലചിത്രങ്ങളുടെ ആസ്വാദനവും പ്രചരണവും: വൈദികനെ വത്തിക്കാന്‍ ശിക്ഷിച്ചു

വത്തിക്കാന്‍: ബാല അശ്ലീലചിത്രങ്ങള്‍ കൈവശം വയ്ക്കുകയും കൈമാറുകയും ചെയ്തതിന് വത്തിക്കാന്‍ വൈദികനെ ശിക്ഷിച്ചു. വത്തിക്കാന്റെ നയതന്ത്രവിഭാഗത്തില്‍ ജോലി ചെയ്തിരുന്ന മിലാന്‍ സ്വദേശിയായ വൈദികന്‍ കാര്‍ളോ കപേലയാണ് ശിക്ഷിക്കപ്പെട്ടത്. അഞ്ചുവര്‍ഷത്തെ തടവും 3.5 ലക്ഷം രൂപയുമാണ് പിഴ. 51 കാരനാണ് വൈദികന്‍. തന്റെ തെറ്റില്‍ ഖേദിക്കുന്നുവെന്നും എല്ലാവരോടും മാപ്പ് ചോദിക്കുന്നതായും ഫാ. കാര്‍ളോ കോടതിയില്‍ അറിയിച്ചു.

You must be logged in to post a comment Login