നോട്ടിംങ്ഹാമില്‍ കുട്ടികളുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു

നോട്ടിംങ്ഹാമില്‍ കുട്ടികളുടെ വര്‍ഷം ഉദ്ഘാടനം ചെയ്തു

നോട്ടിംങ്ഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയില്‍ കുട്ടികളുടെ വര്‍ഷത്തിന് തുടക്കം കുറിച്ചു. ഇതിന്റെ ഔദ്യോഗികഉദ്ഘാടനം നോട്ടിംങ്ഹാമില്‍ വികാരി ഫാ. ബിജു കുന്നയ്ക്കാട്ടും വിശ്വാസപരിശീലന പ്രഥമാധ്യപകന്‍ ജോര്‍ജുകുട്ടി തോമസ് ചെറുപറമ്പിലും മാതാപിതാക്കളുടെ പ്രതിനിധികളും ചേര്‍ന്ന് നിര്‍വഹിച്ചു.

രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ ഇടയലേഖനപ്രകാരമാണ് കുട്ടികളുടെ വര്‍ഷത്തിന് തുടക്കം കുറിച്ചിരിക്കുന്നത്.കുട്ടികളുടെ ആത്മീയരൂപീകരണവും വിശ്വാസപരിശീലനവും പ്രധാനമായി കണ്ടുകൊണ്ടുള്ളതായിരുന്നു രൂപതാധ്യക്ഷന്റെ മൂന്നാമത്തെ ഇടയലേഖനം.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയിലെ എല്ലാ വിശുദ്ധ കുര്‍ബാന കേന്ദ്രങ്ങളിലും തുടര്‍ന്ന് വരുന്ന ആഴ്ചകളില്‍ കുട്ടികളുടെ വര്‍ഷം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെടും. തുടര്‍ന്നുവരുന്ന വര്‍ഷങ്ങളില്‍ യുവജനങ്ങള്‍, ദമ്പതികള്‍, ഇടവകകൂട്ടായ്മകള്‍, കുടുംബങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളെ കേന്ദ്രീകരിച്ചായിരിക്കും അജപാലന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

You must be logged in to post a comment Login