ചിലിയിലെ ഇരയുമായി അന്വേഷകസംഘത്തിലെ പ്രതിനിധി അമേരിക്കയില്‍ കണ്ടുമുട്ടി

ചിലിയിലെ ഇരയുമായി അന്വേഷകസംഘത്തിലെ പ്രതിനിധി അമേരിക്കയില്‍ കണ്ടുമുട്ടി

വത്തിക്കാന്‍: ചിലിയിലെ ബിഷപ്പിനെതിരെ ലൈംഗികാരോപണം നടത്തിയ വ്യക്തിയുമായി ഇതേക്കുറിച്ച് അന്വേഷിക്കാന്‍ നിയുക്തനായ ആര്‍ച്ച് ബിഷപ് ചാള്‍സ് അമേരിക്കയില്‍ വച്ച് സംസാരിച്ചു. സ്‌കൈപ്പ് വഴിയല്ലാതെ മുന്‍കൂട്ടി പ്ലാന്‍ ചെയ്തത് അനുസരിച്ച് നേരിട്ടായിരുന്നു ഇരുവരും സംസാരിച്ചത്.

ജുവാന്‍ കാര്‍ലോസാണ് ബിഷപ് ജുവാന്‍ ബാരോസിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ബിഷപ് വൈദികനായിരുന്ന സമയത്ത് തങ്ങള്‍ സ്വവര്‍ഗ്ഗരതിയില്‍ ഏര്‍പ്പെട്ടിരുന്നതായാണ് ആരോപണം. ജനുവരി 20 നാണ് ആര്‍ച്ച്ബിഷപ് ചാള്‍സിനെ ഇതേക്കുറിച്ച് അന്വേഷിക്കാനായി പാപ്പ ചുമതലപ്പെടുത്തിയത്.

You must be logged in to post a comment Login