വൈദികരുടെയും അല്മായരുടെയും സന്യസ്തരുടെയും സമ്മേളനങ്ങള്‍, പേപ്പല്‍ പ്രതിനിധി സംഘം ദൗത്യം തുടരുന്നു

വൈദികരുടെയും അല്മായരുടെയും സന്യസ്തരുടെയും സമ്മേളനങ്ങള്‍, പേപ്പല്‍ പ്രതിനിധി സംഘം ദൗത്യം തുടരുന്നു

ചിലി: ചിലിയിലെ രൂപതയായ ഒസോര്‍നോയിലെ വൈദികരെയുംസന്യസ്തരെയും അല്മായരെയും സന്ദര്‍ശിച്ചും അവരോട് സംസാരിച്ചും രൂപതയുടെ മുറിവുണക്കാന്‍ വേണ്ടി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകം നിയോഗിച്ച ദൗത്യവാഹകസംഘം കൂടുതല്‍ തെളിവെടുപ്പുകള്‍ നടത്തുന്നു. ആര്‍ച്ച് ബിഷപ് ചാള്‍സും മോണ്‍. ജോര്‍ഡിയുമാണ് പാപ്പയുടെ പ്രത്യേക നിര്‍ദ്ദേശാനുസരണം ചിലിയിലെത്തിയിരിക്കുന്നത്.

ലൈംഗികഅപവാദ കേസുമായി ബന്ധപ്പെട്ട് ചിലിയിലെ സഭ ഇപ്പോള്‍കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്ക് ശാശ്വതപരിഹാരവും സമാധാനസ്ഥാപനവുമാണ് ഇവരുടെ ലക്ഷ്യം. ഇതിന് വേണ്ടി നിരവധി ഇടവകയോഗങ്ങളും വിളിച്ചു ചേര്‍ത്തിട്ടുണ്ട്. 14 ന് എത്തിച്ചേര്‍ന്ന സംഘം നാളെ തിരികെ പോകും.

ഇവിടെയായിരിക്കുന്നത് നല്ലതാണ് എന്ന് ആര്‍ച്ച് ബിഷപ് ചാള്‍സ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ചിലിയിലെ മൂന്ന് മെത്രാന്മാരുടെ രാജി ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിരുന്നു.

You must be logged in to post a comment Login