ചിലിയിലെ രണ്ടു മെത്രാന്മാരുടെ രാജി കൂടി മാര്‍പാപ്പ സ്വീകരിച്ചു

ചിലിയിലെ രണ്ടു മെത്രാന്മാരുടെ രാജി കൂടി മാര്‍പാപ്പ സ്വീകരിച്ചു

ചിലി: ചിലിയിലെ ലൈംഗികാരോപണ കേസില്‍ പുതിയ വഴിത്തിരിവ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മെത്രാന്മാര്‍ കൂടി രാജിവച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇവരുടെ രാജി സ്വീകരിച്ചു. ടാല്‍ക്കായിലെ ബിഷപ് ഹൊറാസിയോയും റാന്‍കാഗ്വായിലെ ബിഷപ് അജീജാന്‍ഡ്രോയുമാണ് രാജിവച്ചവര്‍.

ഫാ. കാരാഡിമാ പ്രതിയായ ലൈംഗികപീഡനക്കേസ് മറച്ചുവച്ചു എന്നതിന്റെപേരില്‍ ചിലിയിലെ സഭ വിവാദങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. ഇവരുടെ രാജി സ്വീകരിക്കാനുള്ള തീരുമാനം ഇന്നലെയാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചത്.

സംഭവത്തെക്കുറിച്ച് വിശദീകരണം ആരാഞ്ഞുകൊണ്ട് ഇരകളെയും ചിലിയിലെ മെത്രാന്മാരെയും പാപ്പ കഴിഞ്ഞ മാസം വത്തിക്കാനിലേക്ക് വിളിപ്പിച്ചിരുന്നു. 1980-1990 കാലഘട്ടത്തില്‍ ഫാ. കാരാഡിമ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതായി കണ്ടെത്തി ഏകാന്തപ്രാര്‍ത്ഥനയ്ക്കായി ഡോക്ട്രിന്‍ ഓഫ് ദ ഫെയ്ത്ത് അദ്ദേഹത്തെ അയച്ചിരിക്കുകയാണ്.

You must be logged in to post a comment Login