ചിലിയിലെ ലൈംഗിക ഇരകളോട് മാര്‍പാപ്പായുടെ പ്രതിനിധി മാപ്പ് ചോദിച്ചു

ചിലിയിലെ ലൈംഗിക ഇരകളോട് മാര്‍പാപ്പായുടെ പ്രതിനിധി മാപ്പ് ചോദിച്ചു

സാന്റിയാഗോ: ചിലിയിലെ കത്തോലിക്കാസഭയെ പിടിച്ചുകുലുക്കിയ ലൈംഗിക അപവാദത്തെ തുടര്‍ന്ന് ഇവിടെയെത്തിയ വത്തിക്കാന്‍ നയതന്ത്രപ്രതിനിധി ലൈംഗിക ഇരകളോട് മാപ്പ് ചോദിച്ചു. ലൈംഗികപീഡനവിവാദവുമായി ബന്ധപ്പെട്ട് മൂന്ന് മെത്രാന്മാരുടെ രാജി സ്വീകരിച്ചതിനെ തുടര്‍ന്നായിരുന്നു വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച് ബിഷപ് ചാള്‍സ് സ്ലിക്ലാനായും ആര്‍ച്ച് ബിഷപ് ജോര്‍ദി ബെര്‍ട്ടോമൂവും ചിലിയിലെത്തിയത്.ഞങ്ങള്‍ മാര്‍പാപ്പയുടെ പേരില്‍ മാപ്പ് ചോദിക്കാനാണ് ഇവിടെയെത്തിയത്.

നയതന്ത്രപ്രതിനിധികള്‍ അറിയിച്ചു. കഴിഞ്ഞ മാസം വത്തിക്കാനില്‍ വച്ച് ചിലിയിലെ മെത്രാന്മാര്‍ മാര്‍പാപ്പയുമായി കണ്ടുമുട്ടിയിരുന്നു. സമ്മേളനത്തെ തുടര്‍ന്ന് തങ്ങള്‍ മുഴുവന്‍ രാജിവയ്ക്കാന്‍ അവര്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെങ്കിലും മാര്‍പാപ്പ മൂന്ന് മെത്രാന്മാരുടെ മാത്രംരാജിയാണ് സ്വീകരിച്ചത്. ലൈംഗികപീഡനവിവരം മറച്ചുവച്ചു എന്നതാണ് ഇവര്‍ ചെയ്ത കുറ്റം.

You must be logged in to post a comment Login