ചിലിയിലെ രൂപതകളില്‍ റെയ്ഡ്

ചിലിയിലെ രൂപതകളില്‍ റെയ്ഡ്

സാന്റിയാഗോ: ചിലിയിലെ രൂപതകളില്‍ പോലീസ് റെയ്ഡ് നടത്തി രേഖകള്‍ പിടിച്ചെടുത്തു. വൈദികരുടെ ലൈംഗികപീഡനക്കേസുകള്‍ മറച്ചുവച്ചു എന്ന ആരോപണം നിലനില്ക്കുന്ന സാഹചര്യത്തിലായിരുന്നു പോലീസ് റെയ്ഡും രേഖകളുടെ പിടിച്ചെടുക്കലും.ചിലിയിലെ മിലിട്ടറി രൂപതയിലായിരുന്നു റെയ്ഡ്.

2004 മുതല്‍ 2015 വരെ ബിഷപ് ജുവാന്‍ ദി ക്രൂസ് ആയിരുന്നു രൂപതയുടെ സാരഥ്യം വഹിച്ചിരുന്നത്. ഫാ. കരാഡിമ ഉള്‍പ്പെട്ട ലൈംഗികപീഡനക്കേസ് നടന്നത് ഈ രൂപതയില്‍ ഇദ്ദേഹത്തിന്റെകാലത്തായിരുന്നു. പിന്നീട് ഒസോര്‍നോ രൂപതയിലേക്ക് ബിഷപ്പിനെ സ്ഥലം മാറ്റുകയായിരുന്നു.

You must be logged in to post a comment Login