“ഫ്രാന്‍സിസ് പാപ്പാ, അടുത്ത ബോംബ് താങ്കളുടെ സഭാവസ്ത്രത്തില്‍” സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കിനില്‌ക്കെ ചിലിയില്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം, മാര്‍പാപ്പയ്ക്ക് ഭീഷണി

“ഫ്രാന്‍സിസ് പാപ്പാ, അടുത്ത ബോംബ് താങ്കളുടെ സഭാവസ്ത്രത്തില്‍” സന്ദര്‍ശനത്തിന് ദിവസങ്ങള്‍ ബാക്കിനില്‌ക്കെ ചിലിയില്‍ ദേവാലയങ്ങള്‍ക്ക് നേരെ ആക്രമണം, മാര്‍പാപ്പയ്ക്ക് ഭീഷണി

സാന്റിയാഗോ: ഫ്രാന്‍സിസ് മാര്‍പാപ്പ ചിലി സന്ദര്‍ശിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‌ക്കെ പരക്കെ ആക്രമണം. നാലു ദേവാലയങ്ങള്‍ക്ക് നേരെ ഇതിനകം അക്രമം നടന്നു. നാടന്‍ ബോംബാക്രമണത്തില്‍ വന്‍തോതിലുള്ള നഷ്ടങ്ങള്‍ സംഭവിച്ചിട്ടില്ല എങ്കിലും വ്യാപകമായ ഭീതി പരത്താന്‍ ഇതിന് സാധിച്ചിട്ടുണ്ട്. അക്രമികള്‍ രണ്ടു ദേവാലയങ്ങള്‍ക്ക് തീവയ്ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഫ്രാന്‍സിസ് മാര്‍പാപ്പാ അടുത്ത ബോംബ് താങ്ങലുടെ സഭാവസ്ത്രത്തില്‍ ആയിരിക്കും എന്ന ഭീഷണിയോടെയുള്ള ലഘുലേഖകളും അക്രമികള്‍ വിതരണം ചെയ്തിട്ടുണ്ട്.

തിങ്കളാഴ്ചയാണ് പാപ്പ ചിലിയില്‍ എത്തിച്ചേരുന്നത്.

You must be logged in to post a comment Login