കുട്ടികള്‍ ദേവാലയത്തില്‍ പോകുന്നതിന് ചൈനീസ് അധികാരികള്‍ വിലക്കേര്‍പ്പെടുത്തി

കുട്ടികള്‍ ദേവാലയത്തില്‍ പോകുന്നതിന് ചൈനീസ് അധികാരികള്‍ വിലക്കേര്‍പ്പെടുത്തി

ബെയ്ജിംങ്: ക്രൈസ്തവവിശ്വാസത്തിന് നേരെ വീണ്ടും ചൈനീസ് അധികാരികളുടെ ആക്രമണം. ഏതെങ്കിലും ക്രൈസ്തവകൂട്ടായ്മയിലോ മതപരമായ പ്രവര്‍ത്തനങ്ങളിലോ കുട്ടികളെ പങ്കെടുപ്പിക്കുന്നത് വിലക്കിക്കൊണ്ടാണ് നാല് പ്രാദേശിക ഭരണകൂടങ്ങള്‍ ഓര്‍ഡര്‍ പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികളെ ദേവാലയങ്ങളിലേക്ക് പോലും അടുപ്പിക്കാതിരിക്കുകയാണ് ഇതിലൂടെ അധികാരികള്‍ ഉദ്ദേശിക്കുന്നത്.

ക്രൈസ്തവര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമുള്ള ഷെചിയാന്‍ങ് പ്രവിശ്യയിലെ കുരിശുകള്‍ നീക്കം ചെയ്തുകൊണ്ടാണ് ചൈനീസ് ഭരണകൂടം ക്രൈസ്തവര്‍ക്കെതിരെയുള്ള ആക്രമണത്തിന് പരസ്യമായ തുടക്കമിട്ടത്.

 

 

You must be logged in to post a comment Login