ചൈനയില്‍ ഓണ്‍ലൈന്‍ ബൈബിള്‍ വില്പന നിരോധിച്ചു

ചൈനയില്‍ ഓണ്‍ലൈന്‍ ബൈബിള്‍ വില്പന നിരോധിച്ചു

ബെയ്ജിംങ്: ചൈനയിലെ അധികാരികള്‍ ഓണ്‍ലൈന്‍ ബൈബിള്‍ വില്പന നിരോധിച്ചു.മതപരമായ കാര്യങ്ങളില്‍ പിടിമുറുക്കുന്നതിന്റെ ഭാഗമായിട്ടുള്ള പുതിയ നിയമമാണ് ഇത്. പുതിയ നിയമം ഈ ആഴ്ച നിലവില്‍ വന്നു. ജെഡി ഡോട്ട് കോം, താവോബോ, ആമസോണ്‍ തുടങ്ങിയ പ്രമുഖ ഓണ്‍ലൈന്‍ ശൃംഖലകളില്‍ നിന്ന് വ്യാഴാഴ്ച മുതല്‍ ബൈബിളുകള്‍ അപ്രത്യക്ഷമായി. വ്യാഴാഴ്ചയാണ് ഇത് ചൈനയില്‍ പ്രാബല്യത്തിലായത്.

You must be logged in to post a comment Login