ചൈനയില്‍ കത്തോലിക്കാ മെത്രാന്‍ അറസ്റ്റില്‍

ചൈനയില്‍ കത്തോലിക്കാ മെത്രാന്‍ അറസ്റ്റില്‍

ബെയ്ജിംങ്: ചൈനയില്‍ കത്തോലിക്കാ മെത്രാനെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ച്ച് 26 ന് ആണ് അറസ്റ്റ് നടന്നത്. മിന്‍ഡോങിലെ ബിഷപ് വിന്‍സെന്റ് ഗുവോ സിജിനെയാണ് അറസ്റ്റ് ചെയ്തത്. ഒപ്പം രൂപതാ ചാന്‍സലറായ വൈദികനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.

റിപ്പോര്‍ട്ടനുസരിച്ച് ബിഷപ് ഗുവായോയെ റിലീജിയസ് അഫയേഴ്‌സ് ഓഫീസിലേക്ക് വിളിക്കുകയും രണ്ടു മണിക്കൂര്‍ നേരം അദ്ദേഹം അധികാരികളുമായി സംസാരിക്കുകയും ചെയതു. സംഭാഷണം എന്തായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തതയില്ല.തിരികെ മുറിയിലെത്തിയ അദ്ദേഹം യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ നടത്തി. പത്തു മണിയോടെ അദ്ദേഹം അറസ്റ്റ് ചെയ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം ഈസ്റ്ററിന് മുമ്പ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ പോലീസ്ശ്രമിച്ചിരുന്നുവെങ്കിലും അത് സാധിക്കാതെവന്നിരുന്നു. എന്നാല്‍ 20 ദിവസത്തോളം അദ്ദേഹം അപ്രത്യക്ഷനുമായിരുന്നു. ചൈനീസ് അധികാരികള്‍ നിയമിച്ച മെത്രാന്‍ ബിഷപ് സിലുവിനൊപ്പം ഈ സ്റ്റര്‍ ദിനത്തില്‍ ആരാധനകര്‍മ്മങ്ങളില്‍ കാര്‍മ്മികനാകാന്‍ ബിഷപ് ഗുവോ വിസമ്മതം രേഖപ്പെടുത്തിയിരുന്നതായി വാര്‍ത്തയുണ്ട്.

You must be logged in to post a comment Login