ചൈനയില്‍ ജനനനിയന്ത്രണം മാറ്റുന്നു

ചൈനയില്‍ ജനനനിയന്ത്രണം മാറ്റുന്നു

ബെയ്ജിംങ്: ഒറ്റക്കുട്ടി നയവുമായി 37 വര്‍ഷം മുന്നോട്ടു പോയ ചൈന ഇപ്പോഴിതാ കുട്ടികളുടെ എണ്ണത്തിനുള്ള നിയന്ത്രണം ഇല്ലാത്ത പുതിയ സിവില്‍ കോഡ് നടപ്പില്‍ വരുത്താന്‍ പോകുന്നു. ഒന്നിലേറെ കുട്ടികള്‍ ഉണ്ടാകുന്നത് തടയാന്‍ നിര്‍ബന്ധമായി ഗര്‍ഭഛിദ്രം നടത്തുകയും നിര്‍ബന്ധിത വന്ധ്യംകരണം നടത്തുകയും ചെയ്തിരുന്നത് ചൈനയില്‍ പതിവായിരുന്നു. ഒറ്റക്കുട്ടി നയം പിന്നീട് രണ്ടു കുട്ടികള്‍ ആകാം എന്നതിലേക്ക് മാറ്റിയിരുന്നു. ഇപ്പോള്‍ ആ നിയമത്തിലും മാറ്റം വരുത്തുന്നു.

ജനനനിയന്ത്രണത്തിന്റെ ഭാഗമായി ചൈനയില്‍ ചെറുപ്പക്കാരുടെ എണ്ണം കുറയുകയും വൃദ്ധരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം.

You must be logged in to post a comment Login