ചൈനയില്‍ ക്രൈസ്തവദേവാലയത്തിന് പൂട്ടു വീണു

ചൈനയില്‍ ക്രൈസ്തവദേവാലയത്തിന് പൂട്ടു വീണു

ബെയ്ജിംങ്: ക്രൈസ്തവ മതവിശ്വാസത്തിന് നേരെയുള്ള ചൈനീസ് ഭരണകൂടത്തിന്റെ ആക്രമണത്തിന്റെ പട്ടികയിലേക്ക് പുതിയൊരു വാര്‍ത്ത കൂടി. അണ്ടര്‍ഗ്രൗണ്ട് സഭയായി പ്രവര്‍ത്തിച്ചിരുന്ന ഒരു ക്രൈസ്തവദേവാലയം കഴിഞ്ഞ ദിവസം ചൈനീസ് ഭരണാധികാരികള്‍ അടച്ചുപൂട്ടി. ഇതിന് ഗവണ്‍മെന്റില്‍ നിന്നുള്ള അനുവാദം ഉണ്ടായിരുന്നില്ല. ചൈനയിലെ പ്രമുഖ അണ്ടര്‍ഗ്രൗണ്ട് ദേവാലയങ്ങളില്‍ ഒന്നാണിത്. പ്രൊട്ടസ്റ്റന്റ് ദേവാലയമാണ് ഇപ്രകാരം അടച്ചുപൂട്ടിയത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ആരാധന കഴിഞ്ഞ സമയത്ത് എഴുപതോളം അധികാരികള്‍ എത്തി ദേവാലയം സ്ഥിതി ചെയ്തിരുന്ന മൂന്നാം നില അടച്ചുപൂട്ടുകയായിരുന്നു. അധികാരികളുടെ അനുവാദത്തോടെ മാത്രമേ മതപരമായ കര്‍മ്മങ്ങള്‍ നടത്താന്‍ പാടുള്ളൂ എന്നാണ് കര്‍ക്കശമായ നിലപാട്.

You must be logged in to post a comment Login