ബെയ്ജിംഗ്: ചൈനയിലെ ലിൻഫെൻ നഗരത്തിലെ ഇവാഞ്ചലിക്കൽ ദേവാലയം അധികാരികള്‍ ഡൈനാമിറ്റ് വച്ച് തകർത്തശേഷം ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചു നിരത്തി. 2009ൽ നിർമിച്ച ഗോൾഡൻ ലാന്പ്സ്റ്റാൻഡ് പള്ളിയാണു സൈനിക പോലീസും പ്രാദേശിക ഉദ്യോഗസ്ഥരും ചേർന്നു തകർത്തത്.
ഏതാനും വിശ്വാസികളെയും അറസ്റ്റ് ചെയ്തു. ചൈനയില്‍ വര്‍ദ്ധിച്ചുവരുന്ന ക്രൈസ്തവപീഡനങ്ങളുടെയും മതനിയന്ത്രണങ്ങളുടെയും ശക്തമായ മുന്നൊരുക്കമായിട്ടാണ് ഇതിനെ കാണുന്നത്.
ചൈനയില്‍ ഇതിനകം 1200 കുരിശുകൾ നീക്കം ചെയ്തിട്ടുണ്ട്.
You must be logged in to post a comment Login