ചൈനയില്‍ സുവിശേഷപ്രഘോഷകരില്‍ നിന്ന് കടുത്ത പിഴ ഈടാക്കുന്നു

ചൈനയില്‍ സുവിശേഷപ്രഘോഷകരില്‍ നിന്ന് കടുത്ത പിഴ ഈടാക്കുന്നു

ബെയ്ജിംങ്: ചൈനയില്‍ സുവിശേഷപ്രഘോഷണത്തിനും പ്രവര്‍ത്തകര്‍ക്കും കനത്ത വിലക്കുകള്‍ തുടരുന്നു. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം വ്യത്യസ്തങ്ങളായ രണ്ട് സഭാവിഭാഗങ്ങള്‍ക്കിടയിലെ സുവിശേഷപ്രഘോഷണം നടത്തുന്ന രണ്ട് പാസ്റ്റര്‍മാരില്‍ നിന്ന് അധികാരികള്‍ ഫൈന്‍ ഈടാക്കിയത്. 7 മില്യന്‍ യൂആനാണ് പിഴ ചുമത്തപ്പെട്ടിരിക്കുന്നത്

സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച തുക തന്നെയാണ് ഇവര്‍ക്ക് പിഴയായി ഒടുക്കേണ്ടിവന്നത്. ചൈനയില്‍ ന്യൂനപക്ഷമായ ക്രൈസ്തവര്‍ കടുത്ത മതപീഡനങ്ങള്‍ക്ക് ഈ വര്‍ഷം വിധേയരാകേണ്ടിവരുമെന്നാണ് ചില സൂചനകള്‍ വെളിവാക്കുന്നത്.

മനുഷ്യാവകാശങ്ങളെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും തികഞ്ഞ അനാദരവ് പുലര്‍ത്തുന്ന ഭരണസംവിധാനമാണ് ചൈനയിലുള്ളതെന്ന് ചൈന എയ്ഡ് പ്രസിഡന്റ് ബോബ് ഫു പറഞ്ഞു.

You must be logged in to post a comment Login