അധികാരികള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയ വൈദികനെവിടെ? ചൈനയിലെ വിശ്വാസികള്‍ ചോദിക്കുന്നു

അധികാരികള്‍ ചോദ്യം ചെയ്യാന്‍ വിളിച്ചുകൊണ്ടുപോയ വൈദികനെവിടെ? ചൈനയിലെ വിശ്വാസികള്‍ ചോദിക്കുന്നു

ബെയ്ജിംങ്: വൈദികമന്ദിരത്തില്‍ നിന്നും അധികാരികള്‍ കൂട്ടിക്കൊണ്ടുപോയ വൈദികനെ സംബന്ധിച്ച കാര്യത്തില്‍ അനിശ്ചിതത്വം. അദ്ദേഹം ഇപ്പോള്‍ എവിടെയാണ് എന്ന കാര്യത്തില്‍ അധികാരികള്‍ക്ക് കൃത്യമായ ഉത്തരമില്ല.

ലിഷുയി രൂപതയിലെ ഫാ. ലു ദാന്‍ഹുവ എന്ന കത്തോലിക്കാവൈദികനെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. ചോദ്യം ചെയ്യലിനായി സംസ്ഥാനത്തെ മതകാര്യനേതൃത്വത്തിന്റെ അധികാരികള്‍ അച്ചനെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ വിട്ടയച്ചു എന്ന് അധികാരികള്‍ അവകാശപ്പെടുന്നു.

പക്ഷേ അദ്ദേഹം തിരികെ വൈദികമന്ദിരത്തില്‍ എത്തിയിട്ടില്ല. ഫോണിലൂടെ ബന്ധപ്പെടാനും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അധികാരികള്‍്ക്ക് നേരെ ക്രൈസ്തവവിശ്വാസികളുടെ വിരല്‍ നീളുന്നത്.

You must be logged in to post a comment Login