ചൈനയില്‍ മാമ്മോദീസായ്ക്ക് വിലക്ക്

ചൈനയില്‍ മാമ്മോദീസായ്ക്ക് വിലക്ക്

ബെയ്ജിംങ്: ചൈനയില്‍ ക്രൈസ്തവര്‍ കഠിനമായ മതപീഡനങ്ങള്‍ക്ക് വിധേയമാകാന്‍ പോകുന്ന കാലം വരുന്നുവെന്ന് സൂചന. ഇതിന്റെ മുന്നോടിയായിട്ടാണ് ചൈനയില്‍ മാമ്മോദീസാ നിരോധിക്കാനുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നീക്കം. പല പള്ളികളും ഇതിനകം തകര്‍ക്കപ്പെട്ടുകഴിഞ്ഞു. മറ്റു ചില പള്ളികളില്‍ നിന്ന് ക്രിസ്തുവിന്റെ ചിത്രം നീക്കം ചെയ്യാനുള്ള ശ്രമവും ആരംഭിച്ചു. കുരിശ്, അന്ത്യഅത്താഴത്തിന്റെ ചിത്രം, തിരുവചനങ്ങള്‍ എന്നിവയെല്ലാമാണ് ഇല്ലാതാക്കാന്‍ ഭരണകൂടം ശ്രമിക്കുന്നത്.

ഞാന്‍ എപ്പോഴും രാജ്യത്തെ നേതാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നു. ചൈനയിലെ ഒരു കടയുടമ മാധ്യമത്തോട് പറഞ്ഞു. യുഎസ് പൗരന്മാരെ ജയിലില്‍ അടയ്ക്കുന്നുമുണ്ട്. സ്‌കൂളുകളുടെ നിര്‍മ്മാണത്തില്‍ സഹായിച്ചുകൊണ്ടിരുന്ന പാസ്റ്റര്‍ ജോണ്‍ കാവോയെ കഴിഞ്ഞവര്‍ഷമാണ് ചൈനയുടെ ബോര്‍ഡറില്‍ വച്ച് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്.

You must be logged in to post a comment Login