വത്തിക്കാനും ചൈനയും ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ ഒപ്പുവയ്ക്കും

വത്തിക്കാനും ചൈനയും ബിഷപ്പുമാരുടെ നിയമനകാര്യത്തില്‍ ഒപ്പുവയ്ക്കും

വത്തിക്കാന്‍: വത്തിക്കാനും ചൈനയിലെ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്‍റും ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഭാവിയിലെ മെത്രാന്മാരുടെ നിയമനകാര്യത്തില്‍ ഒപ്പുവയ്ക്കും. വത്തിക്കാനിലെ പേരുവെളിപ്പെടുത്താത്ത ഉന്നതതല ഉറവിടത്തെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്‌സാണ് ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇതൊരു മഹത്തായ ഉടമ്പടിയൊന്നുമല്ല. എന്നാല്‍ പത്തിരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്താണ് സംഭവിക്കുകയെന്ന് നമുക്കറിയില്ല. വലിയൊരു കൂട്ടില്‍ അടയ്ക്കപ്പെട്ട കിളിയെപോലെയാണ് നാം..സഹനം തുടര്‍ന്നേക്കാം കൂടിന്റെ വലുപ്പം അനുസരിച്ച് നമ്മുടെ യുദ്ധവും തുടര്‍ന്നുകൊണ്ടിരിക്കും.. പേരുവെളിപെടുത്താത്ത വൃന്തത്തെ ഉദ്ധരിച്ചുകൊണ്ട് വാര്‍ത്ത പറയുന്നു.

വത്തിക്കാന് എതിരെയുള്ള കര്‍ദിനാള്‍ ജോസഫ് സെന്‍ന്റെ ആരോപണം വത്തിക്കാന്‍ നിഷേധിക്കുകയും ചെയ്തു.

You must be logged in to post a comment Login