ഫെബ്രുവരി 1 മുതല്‍ ചൈനയിലെ വിവിധ സ്ഥലങ്ങളില്‍ കൊച്ചുകുട്ടികള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ വിലക്ക്

ഫെബ്രുവരി 1 മുതല്‍ ചൈനയിലെ വിവിധ സ്ഥലങ്ങളില്‍ കൊച്ചുകുട്ടികള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാന്‍ വിലക്ക്

ബെയ്ജിംങ്: മതപരമായ കാര്യങ്ങളില്‍ ചൈന നടപ്പിലാക്കിയ പുതിയ നിയമനുസരിച്ച് പല പ്രദേശങ്ങളിലെയും ആരാധനാലയങ്ങളില്‍ കൊച്ചുകുട്ടികള്‍ക്ക് പ്രവേശം നിഷേധിച്ചു. മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥലങ്ങള്‍, പ്രാര്‍ത്ഥാഹൗസുകള്‍, ഇതര സഭാസ്ഥാപനങ്ങള്‍, പള്ളികള്‍ എന്നിവിടങ്ങളില്ലെല്ലാമാണ് കുട്ടികള്‍ക്ക് പ്രവേശിക്കാനുള്ള വിലക്കുള്ളത്. ഇത് സംബന്ധിച്ച് വൈദികര്‍ക്കും നിര്‍ദ്ദേശങ്ങള്‍ നല്കിയിട്ടുണ്ട്.

മതപരമായ ചടങ്ങുകള്‍ നടക്കുന്ന സ്ഥാപനങ്ങള്‍ രജിസ്ട്രര്‍ ചെയ്യുക, അല്ലാതെയുള്ള സ്ഥാപനങ്ങളില്‍ ഒരു കാരണവശാലും മതപരമായ ചടങ്ങുകള്‍ നടത്താതിരിക്കുക, പാര്‍ട്ടി നേതാക്കളോ കൊച്ചുകുട്ടികളോ ആരാധനാലയങ്ങളില്‍ ഒരിക്കലും പ്രവേശിക്കാതിരിക്കുക തുടങ്ങിയവയെല്ലാമാണ് പുതിയ നിയമപരിഷ്‌ക്കാരങ്ങളില്‍ പെടുന്നത്.

കൊച്ചുകുട്ടികള്‍ ഇന്റര്‍നെറ്റ് ബാറുകളില്‍ പ്രവേശിക്കുന്നതിനെതിരെ അധികാരികള്‍ കണ്ണടയ്ക്കുന്നു. എന്നാല്‍ അവര്‍ പള്ളികളില്‍ പ്രവേശിക്കുമ്പോള്‍ കണ്ണ് തുറന്നുപിടിക്കുകയും ചെയ്യുന്നു. ആരാധനാലയങ്ങളില്‍ നിന്ന് ആളുകളെ പരമാവധി അകറ്റിനിര്‍ത്താനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ചൈനയിലെ ഒരുകത്തോലിക്കന്‍ പ്രതികരിച്ചു.

You must be logged in to post a comment Login