ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴടങ്ങാന്‍ വത്തിക്കാന്‍ തയ്യാറെടുക്കുന്നു: കര്‍ദിനാള്‍സെന്‍

ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴടങ്ങാന്‍ വത്തിക്കാന്‍ തയ്യാറെടുക്കുന്നു: കര്‍ദിനാള്‍സെന്‍

ഹോംങ് കോംഗ്: വത്തിക്കാനെതിരെ വീണ്ടും രൂക്ഷമായ വിമര്‍ശനവുമായി കര്‍ദിനാള്‍ ജോസഫ് സെന്‍. ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കീഴടങ്ങാന്‍ വത്തിക്കാന്‍ റെഡിയാണെന്നാണ് ഇത്തവണ കര്‍ദിനാള്‍ സെന്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

മെത്രാന്മാരുടെ നിയമനകാര്യത്തില്‍ വത്തിക്കാനും ചൈനയിലെ ഗവണ്‍മെന്റും ഒത്തുതീര്‍പ്പിന് ശ്രമിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോഴും രൂക്ഷ വിമര്‍ശനവുമായി കര്‍ദിനാള്‍ സെന്‍ വന്നിരുന്നു. ചൈനയിലെ സഭയെ വത്തിക്കാന്‍ കമ്മ്യൂണിസ്റ്റ് അധികാരികള്‍ വില്ക്കുന്നു എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. തന്റെ ബ്ലോഗില്‍ ചൈനീസ് ഭാഷയിലാണ് സെന്‍ ഇപ്രകാരം പറഞ്ഞത്. 86 കാരനായ സെന്നിന്റെ വാക്കുകള്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിച്ചിരിക്കുന്നത്.

You must be logged in to post a comment Login