ക്രിസ്മസ് ആഘോഷിക്കുന്നതിന് തദ്ദേശീയര്‍ക്ക് ഭീഷണി

ക്രിസ്മസ് ആഘോഷിക്കുന്നതിന് തദ്ദേശീയര്‍ക്ക് ഭീഷണി

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ക്രിസ്മസ് ആഘോഷിക്കുന്നതിനെതിരെ ഹിന്ദുതീവ്രവാദികളുടെ ഭീഷണി. ജാര്‍ഖണ്ഡിലെ തദ്ദേശീയരായ ക്രൈസ്തവരാണ് ഇത്തരത്തിലുള്ള ഭീഷണി നേരിടുന്നത്. ഗോത്രവാസികളെ ക്രിസ്മസ് ആഘോഷങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയാണ് ഇവരുടെ ഉദ്ദേശ്യം.

ക്രൈസ്തവ വിദേശ മിഷനറിമാര്‍ മതപ്പരിവര്‍ത്തനത്തിന് വേണ്ടി തങ്ങളുടെ സംസ്‌കാരം തദ്ദേശീയരായ ആദിവാസികള്‍ക്കിടയില്‍ പ്രചരിപ്പിച്ചതായി ഇവര്‍ ആരോപിക്കുന്നു. രാഷ്ട്രീയമായ കളിയാണ് ഇതെന്നും വരാന്‍ പോകുന്ന ദേശീയ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ട് ബാങ്ക് രൂപീകരിക്കുന്നതിനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നതെന്നും ഇന്ത്യന്‍ കാത്തലിക് ബിഷപസ് കമ്മീഷന്‍ ഫോര്‍ ട്രൈബല്‍ അഫയേഴ്‌സ് സെക്രട്ടറി ഫാ.നിക്കോളാസ് ബാര്‍ല പറഞ്ഞു.

ജാര്‍ഖണ്ഡില്‍ 9 മില്യന്‍ തദ്ദേശീയരായ ആളുകളുണ്ട്. ഭാരതീയ ജനതാ പാര്‍ട്ടിയാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ഗവണ്‍മെന്റിന്റെ അനീതിപരമായ നയങ്ങളെ എതിര്‍ക്കുന്നതിനാല്‍ ബിജെപി ക്രൈസ്തവരെ ശത്രുക്കളായിട്ടാണ് ചിത്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു .

33 മില്യന്‍ ജനസംഖ്യയുള്ള ജാര്‍ഖണ്ഡില്‍ 1.5 മില്യന്‍ ക്രൈസ്തവരുണ്ട് ഇവരില്‍ ഭൂരിഭാഗവും ആദിവാസി ഗോത്രവിഭാഗത്തില്‍ പെടുന്നവരാണ്. ഇതില്‍ പാതിയോളം കത്തോലിക്കരുമാണ്‌

You must be logged in to post a comment Login