അനുഗ്രഹം കിട്ടാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍ തോമസ് തറയില്‍

അനുഗ്രഹം കിട്ടാന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക: മാര്‍ തോമസ് തറയില്‍

ച​​ങ്ങ​​നാ​​ശേ​​രി: വ​​ച​​ന​​ത്തി​​ൽ നി​​ന്നും ദൈ​​വ​​ത്തെ അ​​റി​​ഞ്ഞ് ഇ​​രു​​ട്ടി​​ൽ​​നി​​ന്നും വെ​​ളി​​ച്ച​​ത്തി​​ലേ​​ക്ക് പ്ര​​വേ​​ശി​​ക്ക​​ണ​​മെ​​ന്ന് അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ. പാ​​റേ​​ൽ പ​​ള്ളി മൈ​​താ​​നി​​യി​​ൽ ന​​ട​​ന്ന ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന്‍റെ സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ ഇ​​ന്ന​​ലെ സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.​​ദൈ​​വ​​ത്തെ അ​​റി​​യാ​​ത്ത​​വ​​ർ തെ​​റ്റു​​ക​​ളു​​ടേ​​യും പ്ര​​ലോ​​ഭ​​ന​​ങ്ങ​​ളു​​ടേ​​യും ഇ​​രു​​ട്ടി​​ലാ​​ണ് ക​​ഴി​​യു​​ന്ന​​ത്. തി​​രു​​ത്താ​​നും ന​​വീ​​ക​​രി​​ക്കാ​​നും സാ​​ധി​​ക്കാ​​ത്ത ജീ​​വി​​തം നി​​ര​​ർ​​ഥ​​ക​​മാ​​ണെ​​ന്നും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ത​​ന്നി​​ലേ​​ക്ക് ചു​​രു​​ങ്ങു​​ന്ന പ്രാ​​ർ​​ഥ​​ന​​ക​​ൾ പൂ​​ർ​​ണ​​മാ​​കി​​ല്ല. ലോ​​ക​​ത്തി​​ന്‍റെ ര​​ക്ഷ​​യ്ക്കു​​വേ​​ണ്ടി പ്രാ​​ർ​​ഥി​​ക്കു​​ന്പോ​​ൾ ന​​മ്മു​​ടെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് അ​​നു​​ഗ്ര​​ഹ​​ങ്ങ​​ൾ ക​​ട​​ന്നു​​വ​​രും. വി​​ശ്വാ​​സ​​ത്തെ​​ക്കു​​റി​​ച്ച് അ​​ഭി​​മാ​​ന​​മു​​ള്ള​​വ​​രാ​​യി നാം ​​മാ​​റ​​ണം. വി​​ദ്യാ​​ഭ്യാ​​സ, ആ​​രോ​​ഗ്യ, സാം​​സ്കാ​​രി​​ക രം​​ഗ​​ങ്ങ​​ളി​​ൽ കേ​​ര​​ളം മു​​ന്നി​​ലാ​​ണെ​​ങ്കി​​ലും പ്ര​​ത്യ​​യ ശാ​​സ്ത്ര​​ങ്ങ​​ളു​​ടേ​​യും ഭി​​ന്ന​​ത​​ക​​ളു​​ടേ​​യും പേ​​രി​​ൽ കൊ​​ല​​പാ​​ത​​ക സം​​സ്കാ​​രം വ​​ള​​രു​​ന്ന​​തി​​നോ​​ട് യോ​​ജി​​ക്കാ​​നാ​​കി​​ല്ലെ​​ന്നും മാ​​ർ തോ​​മ​​സ് ത​​റ​​യി​​ൽ ചൂ​​ണ്ടി​​ക്കാ​​ട്ടി.

You must be logged in to post a comment Login