ക്രൈസ്തവര്‍ സാഹോദര്യത്തിന്‍റെ സന്ദേശവാഹകരാകണം: മാര്‍ പെരുന്തോട്ടം

ക്രൈസ്തവര്‍ സാഹോദര്യത്തിന്‍റെ സന്ദേശവാഹകരാകണം: മാര്‍ പെരുന്തോട്ടം

ച​​ങ്ങ​​നാ​​ശേ​​രി:ക്രി​​സ്തു​​വി​​ന്‍റെ ജീ​​വ​​നു​​ള്ള സു​​വി​​ശേ​​ഷം ഹൃ​​ദ​​യ​​ത്തി​​ൽ സ്വീ​​ക​​രി​​ച്ച് സ്നേ​​ഹ​​ത്തി​​ന്‍റെ​​യും കൂ​​ട്ടാ​​യ്മ​​യു​​ടേ​​യും സാ​​ഹോ​​ദ​​ര്യ​​ത്തി​​ന്‍റെ​​യും സ​​ന്ദേ​​ശ​​വാ​​ഹ​​ക​​രാ​​കു​​വാ​​ൻ ക്രൈ​​സ്ത​​വ​​ർ​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്ന് ആ​​ർ​​ച്ച്ബി​​ഷ​​പ്  മാര്‍ പെരുന്തോട്ടം. ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത 19-ാമ​​ത് ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ന് പാ​​റേ​​ൽ പ​​ള്ളി മൈ​​താ​​ന​​ത്ത്ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക​​രു​​ണ​​യു​​ടെ ദൈ​​വ​​ത്തെ ലോ​​ക​​ത്തി​​ൽ പ്ര​​കാ​​ശി​​ത​​മാ​​ക്കാ​​ൻ ന​​മു​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം കൂ​​ട്ടി​​ച്ചേ​​ർ​​ത്തു.

ദൈ​​വ​​വ​​ച​​നം തെ​​റ്റു​​കൂ​​ടാ​​തെ വ്യാ​​ഖ്യാ​​നി​​ക്കാ​​നു​​ള്ള അ​​ധി​​കാ​​രം സ​​ഭ​​യി​​ലാ​​ണ് നി​​ക്ഷി​​പ്ത​​മാ​​യി​​രി​​ക്കു​​ന്ന​​ത്. വ​​ച​​ന​​ത്തി​​ന്‍റെ ദു​​ർ​​വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ ദൈ​​വ​​ജ​​ന​​ത്തെ വ​​ഴി​​തെ​​റ്റി​​ക്കാ​​നി​​ട​​യാ​​ക്കും.
സ​​ഭ​​യോ​​ട് ചേ​​ർ​​ന്ന് സ​​ഭ​​യു​​ടെ ആ​​ധി​​കാ​​രി​​ക വ്യാ​​ഖ്യാ​​ന​​ങ്ങ​​ൾ ദൈ​​വ​​ജ​​നം ഹൃ​​ദി​​സ്ഥ​​മാ​​ക്ക​​ണം. സ​​ഭ​​യു​​ടേ​​യും കു​​ടും​​ബ​​ത്തി​​ന്‍റെ​​യും രാ​​ജ്യ​​ത്തി​​ന്‍റെ​​യും വൈ​​വി​​ധ്യ​​ങ്ങ​​ളി​​ലെ ഏ​​ക​​ത്വ​​വും ഇ​​തി​​ലെ ദൈ​​വി​​ക ര​​ഹ​​സ്യ​​വും സ​​ഹി​​ഷ്ണ​​ത​​യോ​​ടെ ഉ​​ൾ​​ക്കൊ​​ള്ള​​ണം. എ​​ല്ലാ മ​​ത​​ങ്ങ​​ളേ​​യും ബ​​ഹു​​മാ​​നി​​ക്കാ​​നും സ​​മ​​ഭാ​​വ​​ന​​യോ​​ടെ കാ​​ണാ​​നും ന​​മു​​ക്ക് ക​​ഴി​​യ​​ണ​​മെ​​ന്നും മാ​​ർ പെ​​രു​​ന്തോ​​ട്ടം ആ​​ഹ്വാ​​നം​​ചെ​​യ്തു.

മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൻ​​പ​​ള്ളി വി​​കാ​​രി ഫാ.​​കു​​ര്യ​​ൻ പു​​ത്ത​​ൻ​​പു​​ര, ജ​​ന​​റ​​ൽ ക​​ണ്‍​വീ​​ന​​ർ ഫാ. ​​ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട്, കോ​​ർ​​ഡി​​നേ​​റ്റ​​ർ ഫാ.​​തോ​​മ​​സ് പ്ലാ​​പ്പ​​റ​​ന്പി​​ൽ, ജോ​​യി​​ന്‍റ് ക​​ണ്‍​വീ​​ന​​ർ പ്ര​​ഫ. സെ​​ബാ​​സ്റ്റ്യ​​ൻ വ​​ർ​​ഗീ​​സ്, കൈ​​ക്കാ​​ര​​ൻ മാ​​ത്തു​​ക്കു​​ട്ടി പൊ​​ട്ടു​​കു​​ളം എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

അ​​തി​​രൂ​​പ​​ത വി​​കാ​​രി​​ജ​​ന​​റാ​​ൾ മോ​​ണ്‍.​​മാ​​ണി പു​​തി​​യി​​ടം വി​​ഷ​​യാ​​വ​​ത​​ര​​ണ പ്ര​​സം​​ഗം ന​​ട​​ത്തി. റ​​വ.​​ഡോ.​​സി​​റി​​യ​​ക്ക് വ​​ലി​​യ കു​​ന്നും​​പു​​റം, ഫാ. ​​ജോ​​സ​​ഫ് പു​​ത്ത​​ൻ​​പു​​ര ഒ​​എ​​ഫ്എം ക​​പ്പൂ​​ച്ചി​​ൻ എ​​ന്നി​​വ​​ർ വ​​ച​​ന പ്ര​​ഭാ​​ഷ​​ണ​​ങ്ങ​​ൾ ന​​ട​​ത്തി.

You must be logged in to post a comment Login