കോളറ വ്യാപകം, പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കുന്നു

കോളറ വ്യാപകം, പള്ളിയിലെ തിരുക്കര്‍മ്മങ്ങള്‍ റദ്ദാക്കുന്നു

ലുസാക്ക: കോളറ വ്യാപകമാകുന്ന സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യമായ സാംബിയായുടെ തലസ്ഥാനമായ ലുസാക്കയിലെ പള്ളികളില്‍ തിരുക്കര്‍മ്മങ്ങള്‍ പലതും റദ്ദാക്കുന്നു. 2017 ഒക്ടോബര്‍ ആറു മുതലാണ് ലുസാക്ക പ്രൊവിന്‍സില്‍ കോളറ ആരംഭിച്ചത്. തുടര്‍ന്ന് പ്രദേശത്തെ പലസ്ഥലങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. ഇവിടങ്ങളിലെ സ്‌കൂളുകളും പ്രവര്‍ത്തിക്കുന്നില്ല.

ജനുവരി 9 ലെ കണക്കനുസരിച്ച് 2,802 പേര്‍ കോളറ ബാധിതരായിട്ടുണ്ട്. 66 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാംബിയായിലെ പ്രധാനപ്പെട്ട മൂന്ന് ക്രൈസ്തവവിഭാഗങ്ങളായ കത്തോലിക്കാസഭയും കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പും കോളറ പ്രതിസന്ധിയെ അപലപിച്ച് പ്രസ്താവനകള്‍ ഇറക്കിയിട്ടുണ്ട്.

വിശുദ്ധ കുര്‍ബാനയുടെ എണ്ണം പരിമിതപ്പെടുത്തുകയും സമാധാനാശംസകള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

You must be logged in to post a comment Login