ദൈവം യാഥാര്‍ത്ഥ്യം, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു: ക്രിസ് പ്രാറ്റ്

ദൈവം യാഥാര്‍ത്ഥ്യം, ദൈവം നിങ്ങളെ സ്‌നേഹിക്കുന്നു: ക്രിസ് പ്രാറ്റ്

ദൈവം യാഥാര്‍ത്ഥ്യമാണെന്നും ദൈവം നിങ്ങളെ സ്‌നേഹിക്കുന്നുവെന്നും ക്രിസ് പ്രാറ്റ്. ജനറേഷന്‍ അവാര്‍ഡ് സ്വീകരണവേളയില്‍ സംസാരിക്കുകയായിരുന്നു ജൂറാസിക് വേള്‍ഡ് താരമാണ് ക്രിസ് പ്രാറ്റ്. നിങ്ങളുടെ മുതിര്‍ന്ന താരമെന്ന നിലയില്‍ ഞാന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നു. സദസിനോടായി ക്രിസ് പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം ഏതാനും ചില കാര്യങ്ങള്‍ സദസിനോടായി പറയുകയും ചെയ്തു.

നിങ്ങള്‍ക്കൊരു ആത്മാവുണ്ട്. അതിനെ സൂക്ഷ്മതയോടെ സൂക്ഷിക്കുക, നിങ്ങള്‍ ശക്തനാണോ, എങ്കില്‍ സംരക്ഷകനാകുക, നിങ്ങള്‍ സ്മാര്‍ട്ടാണെങ്കില്‍ സ്വാധീനിക്കുന്ന വ്യക്തിയാകുക, ശക്തിയും ബു്ദ്ധിയും ആയുധങ്ങള്‍ പോലെയാണ്. അവയൊരിക്കലും ദുര്‍ബലരായവര്‍ക്ക് നേരെ ഉപയോഗിക്കരുത്. നല്ല പ്രവൃത്തികള്‍ ചെയ്യുക. പ്രാര്‍ത്ഥിക്കുക, അത് ആത്മാവിന്റെ നന്മയ്ക്ക് നല്ലതാണ്. ഒരാളും പരിപൂര്‍ണ്ണരല്ല ചിലപ്പോള്‍ ചിലര്‍ പറഞ്ഞേക്കാം നിങ്ങള്‍ പെര്‍ഫക്ടാണെന്ന്.. പക്ഷേ നിങ്ങള്‍ അപൂര്‍ണ്ണരാണ്..എല്ലായ്‌പ്പോഴും അത് അങ്ങനെ തന്നെയായിരിക്കുകയും ചെയ്യും. അത് ക്ഷമയോടെ സ്വീകരിക്കുക. അപ്പോള്‍ നിങ്ങള്‍ക്ക് കൃപകിട്ടും.

ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെയെന്ന് പറഞ്ഞാണ് ക്രിസ് പ്രസംഗം അവസാനിപ്പിച്ചത്.

 

You must be logged in to post a comment Login