ന്യൂസിലാന്റ്: പാര്‍ലമെന്റ് പ്രാര്‍ത്ഥനയിലെ ഈശോയുടെ നാമം പുന:സ്ഥാപിക്കാന്‍ പ്രതിഷേധം

ന്യൂസിലാന്റ്: പാര്‍ലമെന്റ് പ്രാര്‍ത്ഥനയിലെ ഈശോയുടെ നാമം പുന:സ്ഥാപിക്കാന്‍ പ്രതിഷേധം

വെല്ലിംങ്ടണ്‍: എടുത്തുനീക്കിയ പാര്‍ലമെന്റ് പ്രാര്‍ത്ഥനയിലെ യേശു എന്ന നാമം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തെ ക്രൈസ്തവര്‍ പാര്‍ലമെന്റ് മന്ദിരത്തിന് വെളിയില്‍ റാലി സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നു.

കഴിഞ്ഞവര്‍ഷമാണ് പാര്‍ലമെന്റ് പ്രാര്‍ത്ഥനയില്‍ നിന്ന് യേശുവിന്റെ പേര് നീക്കം ചെയ്തത്. പാര്‍ലമെന്റ് കൂടുമ്പോള്‍ തുടക്കത്തില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനയില്‍ നിന്നാണ് യേശു നാമം നീക്കം ചെയ്തത്. ജനുവരി 30 നാണ് റാലി സംഘടിപ്പിക്കുന്നത്.

ഇതൊരിക്കലും ഒരു പ്രക്ഷോഭമല്ല എന്നും വിശ്വാസികള്‍ക്ക് ഒരുമിച്ചുകൂടാനുള്ള അവസരമാണെന്നുമാണ് ജീസസ് ഫോര്‍ ന്യൂസിലാന്റ് വക്താവ് പാസ്റ്റര്‍ റോസ് സ്മിത്ത് ഓഫ് സെലിബ്രേഷന്‍ ചര്‍ച്ച് വെല്ലിംങ്ടണ്‍ ഇതേക്കുറിച്ച് വിശദീകരിച്ചത്. ജീസസ് ക്രൈസ്റ്റ് ഔര്‍ ലോര്‍ഡ് എന്നതിന് പകരം ആള്‍മൈറ്റി ഗോഡ് എന്നാണ് പുതിയ പരിഷ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

You must be logged in to post a comment Login