ക്രിസ്തുവല്ല ചിന്‍പിങ്ങാണ് രക്ഷകന്‍!

ക്രിസ്തുവല്ല ചിന്‍പിങ്ങാണ് രക്ഷകന്‍!

ബെയ്ജിംങ്: തലക്കെട്ട് കണ്ട് ഭയക്കണ്ട. ചൈനീസ് ഭരണകൂടത്തിന്റെ പുതിയ പ്രചരണമാണ് ഇത്. ദാരിദ്ര്യത്തില്‍ നിന്നും ജനങ്ങളെ രക്ഷിക്കാന്‍ ക്രിസ്തുവിനല്ല പ്രസിഡന്റ് ചിന്‍പിങ്ങിന് മാത്രമേ കഴിയൂ എന്നാണ് ഭരണകൂടത്തിന്റെ പ്രചാരണം. ക്രൈസ്തവര്‍ക്കിടയിലാണ് ഇത്തരത്തിലുള്ള പ്രചരണം നടക്കുന്നത്.

പല ക്രൈസ്തവരുടെയും വീടുകളില്‍ ഇപ്പോള്‍ ക്രിസ്തുവിന്റെ ചിത്രത്തിന് പകരം ചിന്‍ പിങ്ങിന്റെ ഫോട്ടോ സ്ഥാപിച്ചതായും വാര്‍ത്തയുണ്ട്. മതഗ്രന്ഥങ്ങളും പല വീടുകളില്‍ നിന്നും എടുത്തുനീക്കിയിട്ടുണ്ട്.

ചിയാന്‍ഷി പ്രവിശ്യയിലെ യുഗാനില്‍ ജനസംഖ്യയില്‍ പത്തുശതമാനവും ക്രൈസ്തവരാണ്. കടുത്ത മതപീഡനം നേരിടേണ്ടിവരുമ്പോഴും ചൈനയില്‍ ക്രൈസ്തവ സഭ ശക്തിയാര്‍ജിച്ചുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ക്രിസ്തുമതത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള  പ്രചരണങ്ങള്‍ നടക്കുന്നത്.

 

You must be logged in to post a comment Login