സിറിയായിലെ ക്രൈസ്തവദേവാലയങ്ങള്‍ നിലവിളിക്കുന്നു

സിറിയായിലെ ക്രൈസ്തവദേവാലയങ്ങള്‍ നിലവിളിക്കുന്നു

സിറിയ: രാജ്യത്തെ പിടിമുറുക്കിയിരിക്കുന്ന ആഭ്യന്തരയുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവദേവാലയങ്ങള്‍ സഹായത്തിനും സുരക്ഷയ്ക്കുമായി നിലവിളിക്കുന്നു. ഖുര്‍ദിഷ് ഏരിയായിലുള്ള ടര്‍ക്കീഷ് ഫോഴ്‌സാണ് ഈ നിലവിളികള്‍ക്ക് കാരണം. ജിഹാദികളുമായുള്ള സഖ്യത്തിലൂടെ ടര്‍ക്കികളില്‍ നിന്ന് വലിയ ഭീഷണിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അന്താരാഷ്ട്രസമൂഹം തങ്ങളുടെ നിലവിളി കേള്‍ക്കുകയോ സഹായിക്കുകയോ ചെയ്യുന്നില്ല എന്ന് സിറിയായിലെ സഭാവൃന്തങ്ങള്‍ പറയുന്നു.

പല ക്രൈസ്തവദേവാലയങ്ങള്‍ക്ക് നേരെയും ആക്രമണഭീഷണിയുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സും ടര്‍ക്കീഷ് ലീഡ് ഫോഴ്‌സും തമ്മിലുള്ള സംഘടനങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. അനേകര്‍ വീടുകളില്‍ നിന്ന് പലായനം നടത്തുകയും നിരവധി പേര്‍ ഇതിനകം കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ സംഘര്‍ഷങ്ങള്‍ കൂടുതലായും ന്യൂനപക്ഷങ്ങളായ യസീദികളെയും ക്രൈസ്തവരെയുമാണ് ബാധിച്ചിരിക്കുന്നത്.

സ്ത്രീകളുടെയും കുട്ടികളുടെയും ജീവന്‍ ഭീഷണിയിലാണ്..ഏതു സമയവും അക്രമം പ്രതീക്ഷിച്ചാണ് ഞങ്ങള്‍ കഴിയുന്നത്.. അഫ്രിനിലെ പാസ്റ്റര്‍ ഹക്കിം അലീം ഇസ്മായേല്‍ പറയുന്നു.

You must be logged in to post a comment Login