ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരാക്രമണം; ഏഴു വയസുകാരനുള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ക്രിസ്ത്യന്‍ കോളനിയില്‍ ഭീകരാക്രമണം; ഏഴു വയസുകാരനുള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു

ബലൂചിസ്ഥാന്‍: ക്രിസ്ത്യന്‍ കോളനിയിലെ ഭീകരാക്രമണത്തില്‍ ഏഴുവയസുകാരന്‍ ഉള്‍പ്പടെ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കോളനിയിലെ ഗെയ്റ്റിങ്കല്‍ നിന്ന് ഗ്രനേഡ് വലിച്ചെറിഞ്ഞായിരുന്നു സ്‌ഫോടനം. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.

സംഭവത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. നബി ദിനത്തിന്റെ ആഘോഷങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. ബലൂചിസ്ഥാന്‍ മുഖ്യമന്ത്രി നവാസ് സംഭവത്തെ അപലപിച്ചു.

ഈ ആക്രമണം ക്രിസ്മസിന് മുന്നോടിയായതിനാല്‍ വരാന്‍ പോകുന്ന ക്രിസ്മസ് ആഘോഷങ്ങളിലെ സുരക്ഷയെക്കുറിച്ച് നാം കൂടുതലായി ചിന്തിക്കേണ്ടിയിരിക്കുന്നു ദേവാലയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുകയും വേണം. സംഭവത്തെ അപലപിച്ചുകൊണ്ട് കാരിത്താസ് ക്വെറ്റാ എക്‌സിക്യൂട്ടീവ് സെക്രട്ടറി ഷേസാന്‍ വില്യം പറഞ്ഞു.

കഴിഞ്ഞ മാസം തന്നെ നിരവധി ആക്രമണങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്.

You must be logged in to post a comment Login