ക്രൈസ്തവ രാജ്യങ്ങളില്‍ ഐ‌എസ് ചാവേറാക്രമണത്തിന് ഒരുങ്ങുന്നു

ക്രൈസ്തവ രാജ്യങ്ങളില്‍  ഐ‌എസ് ചാവേറാക്രമണത്തിന് ഒരുങ്ങുന്നു

മിഷിഗണ്‍:റംസാന് മുന്പ് അമേരിക്ക, റഷ്യ, ഫ്രാൻസ്, ബ്രിട്ടൻ, കാനഡ, ബൽജിയം, ആസ്ട്രേലിയ, ഇറ്റലി തുടങ്ങി ക്രൈസ്തവ രാജ്യങ്ങളില്‍ ചാവേറാക്രമണത്തിന് ഐ‌എസ് ഒരുങ്ങുന്നതായി  ‘നാഷീര്‍ ന്യൂസ്’റിപ്പോര്‍ട്ട് ചെയ്തു. ഐഎസ് അനുഭാവമുള്ള വാര്‍ത്താ ഏജന്‍സിയാണ് ഇത്.

കുരിശിനെ നശിപ്പിക്കുമെന്നും ക്രൈസ്തവരെ ആക്രമിക്കുമെന്നുമുള്ള ഐഎസ് റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്പും വന്നിരുന്നു. ഈജിപ്തിലെ ദൗത്യം മറ്റ് രാജ്യങ്ങളിലേക്കും തുടരുമെന്നാണ് ഐഎസിന്‍റെ പ്രഖ്യാപനം.

ഇതിനിടയില്‍ ദേവാലയസന്ദര്‍ശനം ഒഴിവാക്കണമെന്ന് ഈജിപ്തിലെ ഭരണകൂടം മുന്നറിയിപ്പ് നല്കിയിരുന്നു. ദേവാലയങ്ങള്‍ കേന്ദ്രീകരിച്ച് ഐഎസ് കൂടുതലായും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്.

You must be logged in to post a comment Login