സുവിശേഷപ്രഘോഷണം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പിന്‍വലിക്കണമെന്ന് നേപ്പാളിലെ ക്രൈസ്തവര്‍

സുവിശേഷപ്രഘോഷണം ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം പിന്‍വലിക്കണമെന്ന് നേപ്പാളിലെ ക്രൈസ്തവര്‍

കാഠ്മണ്ഡു: സുവിശേഷപ്രഘോഷണം ക്രിമിനല്‍ കുറ്റമാക്കുന്ന നേപ്പാളിലെ നിയമം പിന്‍വലിക്കണമെന്ന് ക്രൈസ്തവര്‍. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് നേപ്പാളിലെ ക്രൈസ്തവര്‍ ഗവണ്‍മെന്റിന് പരാതി സമര്‍പ്പിച്ചു.

ക്രൈസ്തവര്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി ഇവിടെ ചതിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വെറും വോട്ട് ബാങ്ക് മാത്രമായിട്ടാണ് ക്രൈസ്തവരെ കാണുന്നതെന്നും നേപ്പാള്‍ ക്രിസ്ത്യന്‍ ഫെഡറേഷന്‍ പ്രസിഡന്റ് സി. ബി ഗാഹട്ട് രാജ് പറഞ്ഞു. ഇഷ്ടപ്പെട്ട മതവും വിശ്വാസം തിരഞ്ഞെടുക്കാനും പരിശീലിക്കാനും അവകാശമുണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സുവിശേഷപ്രഘോഷണം നടത്തുന്ന സ്ത്രീപുരുഷന്മാരെ ലക്ഷ്യമിട്ടുകൊണ്ടുള്ള നിയമപരിഷ്‌ക്കരണം കഴിഞ്ഞ ഒക്ടോബറിലാണ് പ്രസിഡന്റ് ഒപ്പുവച്ചത്. നേപ്പാളില്‍ 1.4 ശതമാനം മാത്രമാണ് ക്രൈസ്തവരുള്ളത്.

മറ്റ് മതവിഭാഗങ്ങളുമായി വളരെയധികം ആദരവോടുകൂടിയാണ് ക്രൈസ്തവര്‍ ഇടപെടുന്നതെന്ന് വികാരി ജനറാള്‍ ഫാ. ഷിലാസ് ബോഗാറ്റി പറഞ്ഞു. എന്നാല്‍ മൃതദേഹസംസ്‌കാരത്തില്‍ പോലും ക്രൈസ്തവര്‍ വിവേചനം നേരിട്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

You must be logged in to post a comment Login