നൈജീരിയായില്‍ ക്രിസ്ത്യാനിയായ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി, വൈദികനും കൊല്ലപ്പെട്ട നിലയില്‍

നൈജീരിയായില്‍ ക്രിസ്ത്യാനിയായ അമ്മയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി, വൈദികനും കൊല്ലപ്പെട്ട നിലയില്‍

നൈജീരിയ: ഇസ്ലാമിക ഭീകരരുടെ ക്രൂരതാണ്ഡവത്തിന്റെ തുടര്‍ക്കഥകള്‍ വീണ്ടും. ക്രിസ്ത്യാനിയായ അമ്മയെയും രണ്ടു മക്കളെയും ഫുലാനി ഹെര്‍ഡ്‌സ്‌മെന്‍ അക്രമികള്‍ കൊല ചെയ്തതായിട്ടാണ് ഏറ്റവും പുതിയ വിവരം. മോണിങ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.

റെബേക്ക ഡാനിയേല്‍ എന്ന സ്ത്രീയെയും അവരുടെ 16 വയസുള്ള മകളെയും 29 വയസുള്ള മകനെയുമാണ് അക്രമികള്‍ വെടിവച്ചുകൊന്നത്.സഹോദരങ്ങള്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. റബേക്ക രണ്ടു ദിവസം കഴിഞ്ഞാണ് മരണമടഞ്ഞത്.

ഈ അക്രമത്തിന് മുമ്പ് ഇസ്ലാമിക് ഭീകരര്‍ വൈദികനെ തട്ടിക്കൊണ്ടുപോയി കൊല ചെയ്തിരുന്നു ഒക്ടോബര്‍ 17 ന് ആയിരുന്നു റവ. ഡേവിഡിനെ തട്ടിക്കൊണ്ടുപോയത് ഒക്ടോബര്‍ 21 ന് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു.

You must be logged in to post a comment Login