ഇസ്ലാം മതം സ്വീകരിച്ചില്ല; ക്രൈസ്തവയായ അമ്മയും പെണ്‍മക്കളും പീഡിപ്പിക്കപ്പെടുന്നു

ഇസ്ലാം മതം സ്വീകരിച്ചില്ല; ക്രൈസ്തവയായ അമ്മയും പെണ്‍മക്കളും പീഡിപ്പിക്കപ്പെടുന്നു

നൈജീരിയ: ക്രൈസ്തവയായ അമ്മയും മൂന്നു പെണ്‍മക്കളും ഇസ്ലാം മതത്തിലേക്ക് മതപ്പരിവര്‍ത്തനം ചെയ്യാത്തതിന്റെ പേരില്‍ ക്രൂരമായ ദുരുപയോഗങ്ങള്‍ക്ക് വിധേയരാകുന്നു. ഈ സ്ത്രീയുടെ ഭര്‍ത്താവ് ഉന്നത ഗവണ്‍മെന്റ് സ്ഥാനത്തിന് വേണ്ടി ഇസ്ലാം മതം സ്വീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് സ്ത്രീയും മക്കളും ഇസ്ലാം മതം സ്വീകരിക്കണമെന്നായിരുന്നു നിര്‍ബന്ധം.

ഇതിന് വഴങ്ങാതെ വന്നപ്പോഴാണ് ഇവരെ ക്രൂരമായ പീഡനങ്ങള്‍ക്ക് വിധേയരാക്കിയത്. അമിന ഇസ എന്ന നാല്പതുകാരിയും മക്കളുമാണ് പീഡിപ്പിക്കപ്പെട്ടത്. 2012 ലാണ് അമിനയുടെ ഭര്‍ത്താവ് ഇസ്ലാം മതം സ്വീകരിച്ചത്. ക്രിസ്ത്യാനിയായതിന്റെ പേരില്‍ ഇയാള്‍ക്ക് ഉന്നതപദവി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നു.

ലോകം നല്കുന്ന പദവികള്‍ക്ക് വേണ്ടി സ്വന്തം വിശ്വാസം ഉപേക്ഷിക്കരുതെന്ന് ഞാന്‍ ഭര്‍ത്താവിനോട് പറഞ്ഞിരുന്നു. പക്ഷേ മുസ്ലീം പ്രദേശത്തു നിന്ന് അദ്ദേഹത്തിന് കഠിനമായ സമ്മര്‍ദ്ദമുണ്ടായി. അമിന പറഞ്ഞു. മക്കളെ ക്രിസ്ത്യന്‍ സ്‌കൂളില്‍ നിന്ന് മാറ്റണമെന്നും എന്നിട്ട് മുസ്ലീങ്ങള്‍ക്ക് കൈമാറണമെന്നുമാണ് അവരുടെ ആവശ്യം.

ഭീഷണി, അപമാനിക്കല്‍, ശാരീരിക പീഡനം തുടങ്ങിയവയാണ് ഈ സ്ത്രീയും മക്കളും ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

 

You must be logged in to post a comment Login