അഞ്ചു വയസുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയെ മുസ്ലീം വിശ്വാസിയാക്കാന്‍ ശ്രമം; അന്വേഷണം വേണമെന്ന് പാര്‍ലമെന്റംഗങ്ങള്‍

അഞ്ചു വയസുകാരിയായ ക്രൈസ്തവ പെണ്‍കുട്ടിയെ മുസ്ലീം വിശ്വാസിയാക്കാന്‍ ശ്രമം; അന്വേഷണം വേണമെന്ന് പാര്‍ലമെന്റംഗങ്ങള്‍

ലണ്ടന്‍: അഞ്ചുവയസുകാരിയായ ക്രൈസ്തവ പെണ്‍കുട്ടി നിര്‍ബന്ധിതമായി കര്‍ക്കശ സ്വഭാവമുള്ള മുസ്ലീം കുടുംബങ്ങളുടെപരിചരണത്തിലായി എന്നതിനെക്കുറിച്ചും അന്യമതവിശ്വാസം കുട്ടിയിലേക്ക് നിര്‍ബന്ധിതമായി അടിച്ചേല്പ്പിച്ചതിനെക്കുറിച്ചും അടിയന്തിരമായി അന്വേഷിക്കണമെന്ന് പാര്‍ലമെന്റ് അംഗങ്ങള്‍ ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് ഒന്നാം ഭാഷയായി ഉപയോഗിക്കുന്ന ഈ പെണ്‍കുട്ടി കഴിഞ്ഞ ആറു മാസമായി വ്യത്യസ്തരായ രണ്ട് മുസ്ലീം കുടുംബങ്ങളുടെ പരിചരണത്തിലാണ് കഴിഞ്ഞുവരുന്നത്. ഒരു കുടുംബം കുട്ടിയോട് കഴുത്തിലുള്ള കുരിശുരൂപം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

മറ്റൊരു കുടുംബം അറബി പഠിക്കാന്‍ ആവശ്യപ്പെട്ടെന്നും അറബി വാക്കുകള്‍ ഉച്ചത്തില്‍ ഉച്ചരിച്ചാല്‍ മരിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തില്‍ പോകുമെന്നും വാര്‍ത്തയില്‍ പറയുന്നു. ക്രിസ്തുമസും ഈസറ്ററും അസംബന്ധങ്ങളാണെന്നും അവര്‍ കുട്ടിയോട് പറയുന്നുണ്ടത്രെ. ഈ സന്ദര്‍ഭത്തിലാണ് അടിയന്തിരമായി അന്വേഷണം വേണമെന്ന് പാര്‍ലമെന്റംഗങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പെണ്‍കുട്ടിക്ക് തന്റെ പാരമ്പര്യവും പശ്ചാത്തലവും മറ്റുള്ളവര്‍ക്കിടയില്‍ പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്ന് ഹൗസ് ഓഫ് കോമണ്‍സ് എഡ്യൂക്കേഷന്‍ കമ്മറ്റി തലവന്‍ റോബര്‍ട്ട് ഹാഫോണ്‍ പറഞ്ഞു.

ഒരു മുസ്ലീം കുട്ടിയെ ക്രൈസ്തവ കുടുംബത്തില്‍ വളര്‍ത്താന്‍ ഏല്പിച്ചിട്ട് ആ കുട്ടിയെ ക്രിസ്ത്യാനിയാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ മുസ്ലീം കുടുംബത്തിന് എന്തു തോന്നും? ഇതുതന്നെയല്ലേ ഇവിടെയും സംഭവിച്ചിരിക്കുന്നത്? കണ്‍സര്‍വേറ്റീവ് എംപി ഫിലിപ്പ് ഹോളോബോണ്‍ ചോദിക്കുന്നു. എല്ലാ മതങ്ങളും തുല്യരീതിയില്‍ അംഗീകരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ആണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login