മധുരയില്‍ ക്രൈസ്തവപ്രാര്‍ത്ഥനാലയത്തിന് നേരെ ആക്രമണം

മധുരയില്‍ ക്രൈസ്തവപ്രാര്‍ത്ഥനാലയത്തിന് നേരെ ആക്രമണം

മധുര: തമിഴ്‌നാട്ടിലെ മധുരയിലെ രണ്ട് ക്രൈസ്തവപ്രാര്‍ത്ഥനനാലയത്തിന് നേരെ ഹിന്ദുത്വ തീവ്രവാദികളുടെ ആക്രമണം. പെന്തക്കോസ്ത വിശ്വാസികളുടെ പ്രാര്‍ത്ഥനാലയങ്ങള്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ബൈബിളും ലഘുലേഖകളും കത്തിക്കുകയും പാസ്റ്ററെയും വിശ്വാസികളെയും ആക്രമിക്കുകയും ചെയ്തു പത്തു പേരടങ്ങുന്ന സംഘമായിരുന്നു അക്രമകാരികള്‍.സംഭവത്തിന് രണ്ടു ദിവസം കഴിഞ്ഞാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്.

അനധികൃതമായി പ്രവര്‍ത്തിക്കുന്ന പ്രാര്‍ത്ഥനാലയങ്ങള്‍ക്ക് നേരെ ഇതിനകം പല പരാതികളും വന്നിരുന്നതായി പോലീസ് പറഞ്ഞു.

You must be logged in to post a comment Login