ക്രൈസ്തവരുടെ ഉപവാസപ്രാര്‍ത്ഥനയ്ക്ക് നേരെ അക്രമം

ക്രൈസ്തവരുടെ ഉപവാസപ്രാര്‍ത്ഥനയ്ക്ക് നേരെ അക്രമം

ന്യൂഡല്‍ഹി: ഉപവാസപ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന ക്രൈസ്തവരുടെ നേരെ ഹിന്ദുതീവ്രവാദികളുടെ അക്രമം. ഛത്തീസ്ഗഡിലെ ഗാരിയാബാന്‍ഡ് ജില്ലയില്‍ റാന്‍ജിം ഗ്രാമത്തില്‍ ഡിസംബര്‍ ആറിനാണ് സംഭവം.

പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ വന്നവരുടെ വാഹനങ്ങള്‍ അക്രമികള്‍ നശിപ്പിച്ചു. രാഷ്ട്രീയ സ്വയംസേവക് സംഘിന്റെയും ബജരംഗ്ദളിന്റെയും അനുയായികളാണ് അക്രമം നടത്തിയത്. മുദ്രാവാക്യം വിളിച്ചാണ് അക്രമികള്‍ എത്തിയത് എന്നും അവര്‍ സ്ത്രീപുരുഷഭേദമന്യേ ആളുകളെ മര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്.

ഇവിടം ഭരിക്കുന്നത് ബിജെപി സര്‍ക്കാരാണ്.

You must be logged in to post a comment Login