ഒന്നുകില്‍ ഇസ്ലാം മതം പഠിക്കുക അല്ലെങ്കില്‍ സ്‌കൂള്‍ വിട്ടുപോവുക, ഇറാനില്‍ നിന്ന് ക്രൈസ്തവപീഡനത്തിന്റെ വാര്‍ത്തകള്‍ വീണ്ടും

ഒന്നുകില്‍ ഇസ്ലാം മതം പഠിക്കുക അല്ലെങ്കില്‍ സ്‌കൂള്‍ വിട്ടുപോവുക, ഇറാനില്‍ നിന്ന് ക്രൈസ്തവപീഡനത്തിന്റെ വാര്‍ത്തകള്‍ വീണ്ടും

ഇറാന്‍: ഇസ്ലാം മതം പഠിക്കുക അല്ലെങ്കില്‍ സ്‌കൂള്‍ വിട്ടുപോവുക. ഇറാനിലെ റാഷ്റ്റ്, ഷിറാസ് നഗരങ്ങളിലെ ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കൂള്‍ അധികൃതരില്‍ നിന്ന് ഈ അന്ത്യശാസന. നഗരത്തിലെ രണ്ടാം തലമുറ ക്രൈസ്തവവിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ് താക്കീത്. ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

ഇസ്ലാം മതം പഠിക്കാനോ അല്ലെങ്കില്‍ ക്രൈസ്തവ വിശ്വാസമനുസരിച്ചുള്ള പഠനം നടത്താനോ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അവകാശം വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും നിയമം നല്കുന്നുണ്ട്. എന്നാല്‍ ക്രൈസ്തവവിശ്വാസം പഠിപ്പിക്കണമെന്ന മാതാപിതാക്കളുടെ അഭ്യര്‍ത്ഥന നിരസിച്ചുകൊണ്ടാണ് ഇസ്ലാം മതം വിദ്യാര്‍ത്ഥികള്‍ പഠിക്കണമെന്ന് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

99 % മുസ്ലീങ്ങളുള്ള രാജ്യമാണ് ഇറാന്‍. ക്രൈസ്തവപീഡനം നേരിടുന്ന രാജ്യങ്ങളില്‍ എട്ടാം സ്ഥാനമാണ് ഇറാനുള്ളത്. കഴിഞ്ഞ മാസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത അഞ്ഞൂറ് പേര്‍ അധികാരികളെ ഭയന്ന് തുര്‍ക്കിയില്‍ അഭയാര്‍ത്ഥികളായി ജീവിക്കുകയാണ് എന്നായിരുന്നു.

You must be logged in to post a comment Login