പാക്കിസ്ഥാനില്‍ പതിനെട്ടുകാരനായ ക്രൈസ്തവന്‍ വധശിക്ഷയ്ക്ക് മുമ്പില്‍; കുറ്റം ദൈവനിന്ദ

പാക്കിസ്ഥാനില്‍ പതിനെട്ടുകാരനായ ക്രൈസ്തവന്‍ വധശിക്ഷയ്ക്ക് മുമ്പില്‍; കുറ്റം ദൈവനിന്ദ

ലാഹോര്‍: പതിനെട്ടുകാരനായ ക്രൈസ്തവനെ പാക്കിസ്ഥാനില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചു. ഖുറാന്റെ പേജുകള്‍ കത്തിച്ചു എന്നതാണ് പോലീസ് ചുമത്തിയിരിക്കുന്ന കേസ്. രാജ്യത്തെ ദൈവനിന്ദാക്കുറ്റത്തിന്റെ പരിധിയില്‍ പെടുന്ന ഈ കേസില്‍ വധശിക്ഷയും വേണമെങ്കില്‍ വിധിക്കപ്പെടാം. ഓഗസ്റ്റ് 12 നാണ് അസീഫ് മസിഹയെ പോലീസ് അറസ്റ്റ് ചെയ്ത്.

ഞായറാഴ്ചയാണ് അല്‍ ജസീറ വാര്‍ത്ത പുറത്തുവിട്ടത്. പാക്കിസ്ഥാന്‍ പീനല്‍ കോഡിലെ 295 ബി കുറ്റമാണ് അസീഫിന് മേല്‍ ചുമത്തപ്പെട്ടിരിക്കുന്നത്. ഇതിന്റെ അര്‍ത്ഥം വധശിക്ഷ എന്നുതന്നെയാണ്.ഇന്റര്‍നാഷനല്‍ റിലീജിയസ് ഫ്രീഡത്തിന്റെ കണക്ക്പ്രകാരം പാക്കിസ്ഥാനില്‍ ഇതേ കുറ്റം ചുമത്തപ്പെട്ട 40 പേര്‍ വധശിക്ഷ കാത്ത് കഴിയുന്നുണ്ട്.

കര്‍ശനമായ ദൈവനിന്ദാക്കുറ്റംനിയമം പാലിക്കുന്ന ലോകത്തെ അഞ്ചുരാജ്യങ്ങളില്‍ പാക്കിസ്ഥാന്‍ ഉള്‍പ്പെടുന്നുണ്ട്. 1990 മുതല്‍ ചുരുങ്ങിയത് 71 പേര്‍ക്കെങ്കിലും പാക്കിസ്ഥാനില്‍ ഈ നിയമത്തിന്റെ പേരില്‍ ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login