ക്രി​സ്തീ​യ വി​ശ്വാ​സി​ക​ൾ ഐ​ക്യ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും ജീ​വി​ക്ക​ണം: മാര്‍ മനത്തോടത്ത്

ക്രി​സ്തീ​യ വി​ശ്വാ​സി​ക​ൾ ഐ​ക്യ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും ജീ​വി​ക്ക​ണം: മാര്‍ മനത്തോടത്ത്

പാ​ല​ക്കാ​ട്: ക്രി​സ്തീ​യ വി​ശ്വാ​സി​ക​ൾ ഐ​ക്യ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും ജീ​വി​ക്ക​ണ​മെ​ന്ന യേ​ശു​വി​ന്‍റെ ആ​ഗ്ര​ഹ​ത്തി​നു​വേ​ണ്ടി എ​ല്ലാ​വ​രും ഒ​ന്നി​ച്ചു മു​ന്നേ​റ​ണ​മെ​ന്ന് പാ​ല​ക്കാ​ട് എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റ് ര​ക്ഷാ​ധി​കാ​രി​യും രൂ​പ​ത ബി​ഷ​പു​മാ​യ മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത് . പാ​ല​ക്കാ​ട് എ​ക്യു​മെ​നി​ക്ക​ൽ മൂ​വ്മെ​ന്‍റി​ന്‍റെ (പി​ഇ​എം) പ്ര​ത്യേ​ക സ​മ്മേ​ള​നം സി​എ​സ്ഐ റോ​ബി​ൻ​സ​ണ്‍ പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​വി​ധ ക്രൈ​സ്ത​വ സ​മൂ​ഹ​ങ്ങ​ളു​ടെ ച​രി​ത്ര​പ​ര​മാ​യ പ​ശ്ചാ​ത്ത​ല​ത്തേ​ക്കാ​ളും പൈ​തൃ​ക​ത്തേ​ക്കാ​ളും യേ​ശു ആ​ഗ്ര​ഹി​ക്കു​ന്ന ഐ​ക്യ​ത്തി​ന്‍റെ പ്ര​ബോ​ധ​ന​ങ്ങ​ൾ​ക്ക് ഉൗ​ന്ന​ൽ ന​ല്കി​ക്കൊ​ണ്ടാ​യി​രി​ക്ക​ണം സ​ഭാ വി​ശ്വാ​സി​ക​ളു​ടെ എ​ക്യു​മെ​നി​ക്ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് ബി​ഷ​പ് കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ എ​ക്യു​മെ​നി​ക്ക​ൽ ഡ​യ​റ​ക്ട​റി​യു​ടെ പ്ര​കാ​ശ​നം ബി​ഷ​പ്, പി​ഇ​എം പ്ര​സി​ഡ​ന്‍റ് റ​വ. ടി.​കെ വി​ജി​യ്ക്ക് ന​ല്കി നി​ർ​വ​ഹി​ച്ചു. എ​ക്യു​മെ​നി​ക്ക​ൽ പ്ര​സ്ഥാ​ന​ത്തി​ന്‍റെ ച​രി​ത്ര-​സാ​മൂ​ഹി​ക-​സ​ഭാ​ത്മ​ക പ​ശ്ചാ​ത്ത​ലം, സ്വ​ഭാ​വം, പ്ര​സ​ക്തി, മാ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ആ​ധി​കാ​രി​ക​മാ​യി വി​ശ​ദ​മാ​ക്കു​ന്ന ലേ​ഖ​ന​ങ്ങ​ളോ​ടു കൂ​ടി​യ​തും വി​വി​ധ ഇ​ട​വ​ക​ക​ൾ, പി​ഇ​എം അം​ഗ​ങ്ങ​ൾ, സ​ഭാ സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യെ​പ്പ​റ്റി ആ​ധി​കാ​രി​ക​വും സ​മ​ഗ്ര​വു​മാ​യ വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ ഡ​യ​റ​ക്ട​റി​യെ​പ്പ​റ്റി എ​ഡി​റ്റ​റും രൂ​പ​ത വി​കാ​രി ജ​ന​റാ​ളു​മാ​യ മോ​ൺ. ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി വി​ശ​ദീ​ക​രി​ച്ചു.

ഡ​യ​റ​ക്ട​റി ത​യ്യാ​റാ​ക്കാ​ൻ പ​രി​ശ്ര​മി​ച്ച എ​ല്ലാ​വ​രേ​യും പ്ര​ത്യേ​കി​ച്ച് എ​ഡി​റ്റ​ർ മോ​ണ്‍ ജോ​സ​ഫ് ചി​റ്റി​ല​പ്പി​ള്ളി​യേ​യും ബി​ഷ​പ് അ​ഭി​ന​ന്ദി​ച്ചു. ചെ​റി​യാ​ൻ ച​ക്കാ​ല​യ്ക്ക​ൽ കോ​ർ എ​പ്പി​സ്ക്കോ​പ്പ, സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ, ഫാ. ​ബി​ജു ക​ല്ലി​ങ്ക​ൽ, റോ​ബി​ൻ​സ​ണ്‍ പ​ള്ളി വി​കാ​രി ഫാ. ​ഡെ​ന്നി പു​ത്തൂ​ർ, ഫാ. ​ജോ​വാ​ക്കിം പ​ണ്ടാ​ര​ക്കു​ടി​യി​ൽ, ഫാ. ​ആ​ന്‍റോ തെ​ക്കേ​ക്കു​ന്നേ​ൽ, ഷെ​വ​ലി​യ​ർ സി.​സി ആ​ൻ​ഡ്രൂ​സ്, മേ​ഴ്സി കോ​ള​ജ് മ​ദ​ർ സി​സ്റ്റ​ർ ടെ​സീ​ന സി​എം​സി, പി​ഇ​എം സെ​ക്ര​ട്ട​റി ബേ​ബി ടി, ​ട്ര​ഷ​റ​ർ ചാ​ക്കോ മെ​തി​ക്ക​ളം, ന​ളി​നി ആ​ലീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

You must be logged in to post a comment Login