ക്രിസ്തീയതയുടെ പുതുമ സ്‌നേഹമാണ്, പ്രതികാരമല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

ക്രിസ്തീയതയുടെ പുതുമ സ്‌നേഹമാണ്, പ്രതികാരമല്ല: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍: ക്രിസ്തീയതയുടെ പുതുമ സ്‌നേഹമാണ് അല്ലാതെ അതൊരിക്കലും പ്രതികാരമല്ല എന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ.

ദൈവം നമ്മെ സ്‌നേഹിക്കുന്നു, അവിടുന്ന് ഒരിക്കലും നമ്മോട് പ്രതികാരം ചെയ്യുന്നില്ല. നമ്മോട് ക്ഷമിക്കാന്‍ അവിടുന്ന് കാത്തുനില്ക്കുന്നു. നാം ഓരോരുത്തരുമായി സഖ്യത്തിലാകാനാണ് ദൈവം വിളിക്കുന്നത്. നമ്മളുമായി സൗഹൃദത്തിലാകാന്‍ ദൈവം നമ്മെ വിളിക്കുന്നു. നാം പാപവും തെറ്റുകളും ചെയ്ത് ദൈവത്തെ നിരാശപ്പെടുത്തുമ്പോഴും അവിടുന്ന് നമുക്ക് നല്കിയ വാക്കില്‍ പിന്ന് പിന്‍മാറുന്നില്ല. ഇസ്രായേല്‍ ജനതയോട് ദൈവം കാണിച്ച സ്‌നേഹവും പാപ്പ ഉദാഹരിച്ചു.

പണിക്കാര്‍ ഉപേക്ഷിച്ചുകളഞ്ഞ കല്ല് മൂലക്കല്ല് ആയിത്തീര്‍ന്നതുപോലെ അവിടുന്ന് നമ്മെയും തിരഞ്ഞെടുക്കുന്നു, നമ്മുടെ ബലഹീനതകളുടെയും പാപങ്ങളുടെയും സന്ദര്‍ഭങ്ങളിലൂടെയും..അവിടുത്തെ കരുണ കൊണ്ട് അവിടുത്തെ മുന്തിരിത്തോപ്പിലെ പുതിയ വീഞ്ഞാകുവാന്‍. നാം എല്ലാവരും അങ്ങനെയായിത്തീരാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ്. ഫലം നല്കുന്നവരാകാന്‍. പക്ഷേ നാം തുറവിയുള്ളവരായിരിക്കണം. പാപ്പ ഓര്‍മ്മിപ്പിച്ചു.

ഇന്നലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ തീര്‍ത്ഥാടകരോടായി സംസാരിക്കുകയായിരുന്നു പാപ്പ.

You must be logged in to post a comment Login