ക്രൈസ്തവ ഭവനത്തിന് തീ കൊളുത്തി, ആറ് പേര്‍ക്ക് ഗുരുതരമായ പരിക്ക്

ക്രൈസ്തവ ഭവനത്തിന് തീ കൊളുത്തി, ആറ് പേര്‍ക്ക് ഗുരുതരമായ പരിക്ക്

ടങാഗുഡാ: അക്രമാസക്തരായ ഹൈന്ദവവിശ്വാസികള്‍ ക്രൈസ്തവഭവനത്തിന് തീയിട്ടു. സംഭവത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഒഡീസയിലെ മല്‍ക്കാന്‍ഗിരി ജില്ലയില്‍ ടങ്ങാഗുഡായിലാണ് സംഭവം. മരിച്ചുപോയ കുട്ടിയെ ഗ്രാമത്തിനുള്ളില്‍ സംസ്‌കരിച്ച സംഭവവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെതുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. 35 ഹിന്ദു കുടുംബങ്ങളും 3 ക്രൈസ്തവകുടുംബങ്ങളുമാണ് ഇവിടെയുള്ളത്.

മരണമടഞ്ഞ രണ്ടുവയസുകാരിയെ സ്വന്തം പുരയിടത്തില്‍ സംസ്‌കാരിക്കാനുള്ള ക്രൈസ്തവകുടുംബത്തിന്റെ തീരുമാനമാണ് പ്രശ്‌നങ്ങളിലേക്ക് വഴിതെളിച്ചത്്. ഫെബ്രുവരി 27 നാണ് സംഭവം നടന്നത്. വേള്‍ഡ് വാച്ച് മോനിട്ടറാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

 

You must be logged in to post a comment Login