മതപ്പരിവര്‍ത്തനം; ക്രൈസ്തവരെ അറസ്റ്റ് ചെയ്തു

മതപ്പരിവര്‍ത്തനം; ക്രൈസ്തവരെ  അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: മതപ്പരിവര്‍ത്തനം നടത്താനായി കുട്ടികളെ തട്ടിക്കൊണ്ടുപോയി എന്ന കേസ് ചുമത്തി രണ്ട് ക്രൈസ്തവ വനിതകളെ പോലീസ് അറസ്റ്റ് ചെയ്തു. ക്രൈസ്തവരെ അപമാനിക്കുന്നതിനുള്ള ഏറ്റവും പുതിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ഈ സംഭവമെന്ന് ക്രൈസ്തവ നേതാക്കള്‍ ഇതിനോട് പ്രതികരിച്ചു.

വിജിലന്റ് ഗ്രൂപ്പ് ഫോര്‍ ഹിന്ദു റിലീജിയന്റെ പരാതിയിന്മേലാണ് അറസ്റ്റ് നടന്നതെന്ന് ഇന്‍ഡോര്‍ പോലീസ് അറിയിച്ചു. ക്രൈസ്തവരായി തീര്‍ക്കുന്നതിന് ട്രെയിന്‍ മാര്‍ഗ്ഗം കുട്ടികളെ മുംബൈയിലേക്ക് കൊണ്ടുപോയി എന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, സംസ്ഥാനത്തെ മതപ്പരിവര്‍ത്തന നിരോധിത ബില്‍ നിയമലംഘനം എന്നിവ ചുമത്തിയാണ് അറസ്റ്റ് നടന്നിരിക്കുന്നത്.

അനിത ജോസഫ്, അമൃത് കുമാര്‍ എന്നിവരെ അറസ്റ്റ് ചെയ്ത് ഇന്‍ഡോര്‍ ജില്ലാ കോടതിക്ക് മുമ്പാകെ ഹാജരാക്കിയതിന് ശേഷം കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തിരിക്കുകയാണ്.

You must be logged in to post a comment Login