ഹൈന്ദവസ്ത്രീക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ആറു ക്രൈസ്തവരെ ജയിലില്‍ അടച്ചു, ജയിലിലും അവര്‍ പാട്ടുപാടി ദൈവത്തെ സ്തുതിച്ചു

ഹൈന്ദവസ്ത്രീക്ക് വേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ആറു ക്രൈസ്തവരെ ജയിലില്‍ അടച്ചു, ജയിലിലും അവര്‍ പാട്ടുപാടി ദൈവത്തെ സ്തുതിച്ചു

ജാര്‍ഖണ്ഡ്: രോഗിയായ ഹൈന്ദവസ്ത്രീക്കു വേണ്ടി പ്രാര്‍ത്ഥിച്ചതിന്റെ പേരില്‍ ആറു ക്രൈസ്തവരെ ജയിലില്‍ അടച്ചു. പക്ഷേ ജയിലറയ്ക്കുള്ളിലും അവര്‍ ദൈവത്തെ പാടി സ്തുതിച്ച് പുതിയ കാലത്തിന്റെ അപ്പസ്‌തോലന്മാരായി. കഴിഞ്ഞ സെപ്തംബറില്‍  ഗോസ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്.

ഒരു ഹൈന്ദവന്‍ അദ്ദേഹത്തിന്റെ രോഗിയായ ഭാര്യയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ക്രൈസ്തവരെ ക്ഷണിക്കുകയായിരുന്നു. പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഹൈന്ദവതീവ്രവാദികള്‍ ഇവരെ ആക്രമിച്ചത്. എന്നാല്‍ അക്രമികളെ അറസ്റ്റ് ചെയ്യുന്നതിന് പകരം പോലീസ് ക്രൈസ്തവരെ അറസ്റ്റ് ചെയ്യുകയാണ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്നും രണ്ടുവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിയെന്നുമായിരുന്നു കേസ്. അറസറ്റിന് പുറമേ പോലീസ് രണ്ടുപേരേ മര്‍ദ്ദിക്കുകയും ചെയ്തു.

എന്താണ് സംഭവിച്ചത് എന്ന് വിശദീകരിക്കാന്‍ പോലും അവസരം നല്കാതെ പോലിസ് മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അറസ്റ്റിലാവയവര്‍ പറയുന്നത്. ജാമ്യം കിട്ടുന്നതിന് മുമ്പുള്ള ഒരു മാസക്കാലം തങ്ങള്‍ ജയിലില്‍ വച്ച് പ്രാര്‍ത്ഥിക്കുകയും ആരാധന നടത്തുകയും സഹതടവുകാരെ സുവിശേഷവല്‍ക്കരിക്കുകയും ചെയ്തു എന്ന് ഇവര്‍ പറയുന്നു.

You must be logged in to post a comment Login