മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും ക്രൈസ്തവര്‍ക്ക് നേരെ പീഡനം

മതപരിവര്‍ത്തനം ആരോപിച്ച് വീണ്ടും ക്രൈസ്തവര്‍ക്ക് നേരെ പീഡനം

മാതുര: ഉത്തര്‍പ്രദേശിലെ മാതുരയില്‍ ഏഴ് ക്രൈസ്തവരെ പോലീസ് വ്യാജമതപരിവര്‍ത്തന നിയമം ചുമത്തി അറസ്റ്റ് ചെയ്തു. വീടുകളില്‍ നിന്നാണ് അറസ്റ്റ് നടന്നത്. ഏഴുപേരും ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്.

എന്നാല്‍ കേസു കെട്ടിച്ചമച്ചതാണെന്ന് ക്രൈസ്തവര്‍ വ്യക്തമാക്കി. ഹിന്ദുതീവ്രവാദികളുടെ സമ്മര്‍ദ്ദത്താലാണ് ക്രൈസ്തവര്‍ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നതെന്ന് അവര്‍ വ്യക്തമാക്കി. കോടതിയില്‍ പോലും തങ്ങള്‍ക്ക് നീതിനിഷേധിക്കപ്പെടുന്ന അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായി അവര്‍ പറയുന്നു.

ഞങ്ങളെ ഭീകരരായിട്ടാണ് വക്കീലന്മാര്‍ കാണുന്നത്. ജാമ്യാപേക്ഷ പരിഗണിക്കാന്‍ പോലും അവര്‍ തയ്യാറായില്ല.

ക്രിസ്മസിന് മുന്നോടിയായി മതപ്പരിവര്‍ത്തനത്തിന്റെ പേരില്‍ നടക്കുന്ന പീഡനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ക്രൈസ്തവരെ മുഴുവന്‍ ഭയാകുലരാക്കിയിരിക്കുകയാണ്.

You must be logged in to post a comment Login