തലസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു

തലസ്ഥാനത്ത് ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ക്ക്‌നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നു. ഡല്‍ഹിയുടെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിക്കുന്നതായിട്ടാണ് വാര്‍ത്തകള്‍. ഇത് സമീപപ്രദേശങ്ങളായ ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലേക്കാള്‍ കൂടുതലുമാണ്.

വിശുദ്ധവാരത്തില്‍ ഡല്‍ഹിയിലെ വിവിധ പ്രദേശങ്ങളില്‍ പ്രാര്‍ത്ഥനാലയങ്ങള്‍ക്കു നേരെയും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് നേരെയും ആക്രമണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മാര്‍ച്ച് 29 ന് ഉത്തര്‍പ്രദേശില്‍ പാസ്റ്റര്‍ ജോസ് പ്രകാശിനെ ഒരു സംഘം മതതീവ്രവാദികള്‍ ആക്രമിച്ചിരുന്നു. കൂടാതെ രണ്ടു പാസ്റ്റര്‍മാര്‍ കൂടി അക്രമത്തിന് ഇരകളായിട്ടുണ്ട്.

You must be logged in to post a comment Login